പുതുവർഷ ആഘോഷത്തിനായി കനത്ത സുരക്ഷാ സന്നാഹമൊരുക്കി ബെംഗളൂരു സിറ്റി പൊലീസ്;15000 പൊലീസുകാർക്കു പുറമെ കർണാടക റിസർവ് പൊലീസിന്റെ 40 പ്ലാറ്റൂണുകൾ, സിറ്റി ആംഡ് റിസർവ് 30 പ്ലാറ്റൂണുകൾ എന്നിവയെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ

ബെംഗളൂരു: പുതുവർഷ ആഘോഷത്തിനായി കനത്ത സുരക്ഷാ സന്നാഹമൊരുക്കി ബെംഗളൂരു സിറ്റി പൊലീസ്. 15000 പൊലീസുകാർക്കു പുറമെ കർണാടക റിസർവ് പൊലീസിന്റെ 40 പ്ലാറ്റൂണുകൾ, സിറ്റി ആംഡ് റിസർവ് 30 പ്ലാറ്റൂണുകൾ എന്നിവയെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ പറഞ്ഞു. അധികമായി 500 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇതിൽ എംജി റോഡിലും ബ്രിഗേഡ് റോഡിലും ചർച്ച സ്ട്രീറ്റിലുമായി 300 സിസിടിവികളാണ് സ്ഥാപിച്ചു വരുന്നതെന്ന് കമ്മിഷണർ പറഞ്ഞു. കമ്മിഷണർ ഓഫിസിലിരുന്നു നിരീക്ഷിക്കാനാകും വിധമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. ആഘോഷത്തിനെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണമൊരുക്കാൻ 500 വനിതാ…

Read More

പുതുവർഷ അവധിക്കു ബെംഗളൂരുവിൽ നിന്നു സ്പെഷൽ സർവീസുകളുമായി കേരള ആർടിസി.

ബെംഗളൂരു : പുതുവർഷ അവധിക്കു ബെംഗളൂരുവിൽ നിന്നു സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. ജനുവരി ഒന്നിനു ഭൂരിഭാഗം ഐടി സ്ഥാപനങ്ങൾക്കും അവധി ആയതിനാൽ നാളെ ബെംഗളൂരുവിൽനിന്നു വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. നാളെ തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്കായി കേരള ആർടിസി അ‍ഞ്ച് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഇവയിലെ ടിക്കറ്റ് വിൽപന ഇന്നു രാവിലെ തുടങ്ങും. ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് കൂടുതൽ സ്പെഷൽ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കർണാടക ആർടിസിക്കു നാളെ പതിവു സർവീസുകൾക്കു പുറമെ ഏഴു സ്പെഷലുകളാണ് ബെംഗളൂരുവിൽനിന്നുള്ളത്. കോട്ടയം(1),…

Read More

ബെംഗളൂരു-മൈസൂരു മലയാളികൾക്ക് റെയിൽവേയുടെ പുതുവൽസര സമ്മാനം;വെളളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചുമുള്ള തീവണ്ടി ജനുവരി രണ്ടാം വാരത്തിൽ ഓടിത്തുടങ്ങും;

ബെംഗളൂരു :നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തിരക്കുള്ള ദിവസം വെള്ളിയാഴ്ചയാണെന്നും തിരിച്ച് തിരക്ക് കൂടുതലുള്ളത് ഞായറാഴ്ചയാണെന്നും നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കുമറിയാം, ഇത് മനസ്സിലാക്കാൻ റെയിൽവേക്ക് മാത്രം കുറെ സമയമെടുത്തു. 2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച തീവണ്ടി (22657/58) ഇതുവരെ ഓടിത്തുടങ്ങാതിരിക്കാൻ കാരണം സ്വകാര്യ ബസുടമകളുടെ സ്വാധീനമാണെന്നാണ് പ്രധാന ആക്ഷേപം. എന്തായാലും അവസാനം ആ തീവണ്ടി ഓടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ. ജനുവരി രണ്ടാം വാരത്തിൽ ഓടിത്തുടങ്ങുന്ന വണ്ടി വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെട് അടുത്ത ദിവസം രാവിലെ 8.10 ന് ബെംഗളൂരുവിലും…

Read More

കണക്ഷന്‍ വിച്ഛേദിക്കുന്നതിനായി ബി.എസ്.എന്‍.എല്ലിന് യുവാവ്‌ നല്‍കിയ പരാതി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

ഇന്നത്തെ കാലത്ത് പൊതുമേഖല സ്ഥാപനമായ ബി എസ് എന്‍ എല്ലിന്റെ സേവനങ്ങളെ കുറിച്ച് അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും നല്ല അഭിപ്രായം ഉണ്ടായിക്കൊള്ളണം എന്നില്ല,മറ്റു സ്വകാര്യ സേവന ദാതാക്കള്‍ കൂടി വന്നതോടു കൂടി,സ്വതവേ ദുര്‍ബലയും പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയായി കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ  ഭാരത് സഞ്ചാര ലിമിറ്റെഡ് ന്റെ കാര്യം. ഒരു കാലത്ത് ഡി ഒ ടി ( ഡിപ്പാർട്ട് മെന്റ് ഓഫ് ടെലകോം ബി എസ് എൻ എല്ലിന്റെ പഴയ പേര് ) യുടെ ഫോൺ കണക്ഷനുള്ളത് സമൂഹത്തിൽ…

Read More

കുറെ കാലമായി കേള്‍ക്കുന്ന ബി.എം.ടി.സി സ്മാര്‍ട്ട്‌ കാര്‍ഡ്‌ പദ്ധതി ഇന്ന് നിലവില്‍ വരും;മജെസ്റ്റിക്-കാടുഗോടി റൂട്ടില്‍ ഇന്ന് മുതല്‍ സ്മാര്‍ട്ട്‌ കാര്‍ഡ്‌ ഉപയോഗിക്കാം.

ബെംഗളൂരു : ബിഎംടിസിയുടെ മജസ്റ്റിക്–കാഡുഗോഡി റൂട്ടിലെ വായുവജ്ര എസി ബസുകളിൽ(റൂട്ട് നമ്പർ:വി335ഇ) ഇന്നു മുതൽ സ്മാർട് കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. പണത്തിനു പകരം കാർഡുപയോഗിച്ച് യാത്ര ചെയ്യാവുന്ന സ്മാർട് കാർഡ് പദ്ധതി ഇതേ റൂട്ടിലെ തിരഞ്ഞെടുത്ത 100 യാത്രക്കാരിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇതു വിജയകരമായതോടെയാണ് ഇന്നു മുതൽ ഈ റൂട്ടിൽ ഇ–പഴ്സ്(സ്മാർട് കാർഡ്) ഏർപ്പെടുത്തുന്നതെന്ന് ബിഎംടിസി അറിയിച്ചു. മജസ്റ്റിക് കെംപഗൗഡ ബസ്‌സ്റ്റേഷൻ, ഡൊംളൂർ ടിടിഎംസി, ഐടിപിഎൽ ടിടിഎംസി എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്ന് യാത്രക്കാർക്ക് ഇ–പഴ്സ് വാങ്ങാം. പരമാവധി പതിനായിരം രൂപ വരെ റീചാർജ്…

Read More

മൈസൂരു–ബെംഗളൂരു വൈദ്യുതീകരണവും പൂർത്തിയായി;15 മിനുട്ട് സമയലാഭം;റയില്‍വേ ക്ക് ദിവസവും ലാഭം 10 ലക്ഷം രൂപ;പ്രതിവര്‍ഷം 36 കോടി !

ബെംഗളൂരു : പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ മൈസൂരു–ബെംഗളൂരു പാതയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് തുടങ്ങി. ഇതോടെ മൈസൂരു–ബെംഗളൂരു യാത്രയിൽ 15 മിനിറ്റ് യാത്രാസമയം ലാഭിക്കാം. ഇലക്ട്രിക് ട്രെയിൻ സർവീസിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഇന്നലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നിർവഹിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണു സൂചന. വൈദ്യുതീകരിച്ച പാതയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ 15 മിനിറ്റ് ലാഭിക്കാം. ട്രെയിനുകൾ ഇലക്ട്രിക് ആകുന്നതോടെ ദിവസേന 10 ലക്ഷം രൂപ ഇന്ധനച്ചെലവിൽ ലാഭിക്കാനാകും. പ്രതിവർഷം…

Read More

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കി.

ബെംഗളൂരു :കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇന്നലെ പുലർച്ചെ 04.37 മുതൽ 07.49 വരെ കെംപെഗൗഡ വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചു. ഒൻപതു സർവീസുകൾ റദ്ദാക്കി. ബ്രിട്ടിഷ് എയർവേയ്സ്, എമിറേറ്റ്സ്, ഇൻഡിഗോ, ജെറ്റ് എയർവെയ്സ് വിമാനങ്ങൾ ചെന്നൈ വഴി തിരിച്ചുവിട്ടു. ബെംഗളൂരുവിൽ എത്തേണ്ടിയിരുന്ന 28 വിമാനങ്ങളും ഇവിടെനിന്നു തിരിക്കേണ്ട 55 വിമാനങ്ങളും വൈകി. ഉച്ചയ്ക്കു രണ്ടിനു ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടെത്തി രണ്ടരയ്ക്കു മടങ്ങേണ്ട വിമാനം വൈകിട്ട് 6.45ന് എത്തി 7.10നു തിരിച്ചുപോകുംവിധം പുനഃക്രമീകരിച്ചു. സ്പൈസ് ജെറ്റിന്റെ ബെംഗളൂരു–കോഴിക്കോട് വിമാനം തിങ്കളാഴ്ച പകൽ 11നു കോഴിക്കോട്ടു തകരാറിലായതും യാത്രക്കാർക്കു…

Read More

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട നടി പാര്‍വതിയുടെ പരാതിയില്‍ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നടി പാർവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചുമാണു കേസ്. കൊച്ചി സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഐജി പി. വിജയനാണ് പാർവതി പരാതി നൽകിയത്. ഏതാനും പേരുടെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റുകൾ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇവരുടെ…

Read More

നമ്മ മെട്രോയുടെ വരുമാനത്തില്‍ വന്‍ കുതിച്ചു ചാട്ടം;ഉടന്‍ ലാഭത്തിലേക്ക്.

ബെംഗളൂരു : നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ സർവീസ് തുടങ്ങിയതിനു ശേഷം ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ (ബിഎംആർസിഎൽ) വരുമാനത്തിൽ കുതിച്ചുചാട്ടം. 42.3 കിലോമീറ്ററിൽ മെട്രോട്രെയിൻ ഓടിത്തുടങ്ങിയ ജൂൺ മുതൽ ഈ മാസം വരെ 175 കോടി രൂപയാണു ടിക്കറ്റിനത്തിൽ ലഭിച്ചത്. 2016–17 സാമ്പത്തിക വർഷത്തെ ആകെ വരുമാനം 110 കോടി രൂപയായിരുന്നു. ഇതിൽനിന്നാണു മാസം ശരാശരി 26 കോടി രൂപയിലേക്കു വരുമാനം കുതിച്ചുയർന്നത്. ബിഎംആർസിഎൽ ലാഭത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ഒന്നാം ഘട്ടം പൂർത്തിയായതോടെ വരുമാനനഷ്ടത്തിൽ കുറവുണ്ടായിട്ടുണ്ടെന്നു പിആർഒ യു.എ. വസന്തറാവു പറഞ്ഞു. ലാഭത്തിലേക്കു ചുവടുവച്ചുകൊണ്ടിരിക്കുകയാണ്.…

Read More

നടി സണ്ണി ലിയോണിന്റെ പുതുവർഷ നൃത്തപരിപാടിക്കു പൊലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചു;പുതുവർഷാഘോഷത്തിനു നിരത്തിലിറങ്ങുന്ന പതിനായിരക്കണക്കിനുപേരെ നിയന്ത്രിക്കേണ്ടതിനാൽ ‘സണ്ണി നൈറ്റി’നു പ്രത്യേക ശ്രദ്ധ നൽകാൻ കഴിയില്ലെന്നാണു വിശദീകരണം.

ബെംഗളൂരു : നടി സണ്ണി ലിയോണിന്റെ പുതുവർഷ നൃത്തപരിപാടിക്കു പൊലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചു. പുതുവർഷാഘോഷത്തിനു നിരത്തിലിറങ്ങുന്ന പതിനായിരക്കണക്കിനുപേരെ നിയന്ത്രിക്കേണ്ടതിനാൽ ‘സണ്ണി നൈറ്റി’നു പ്രത്യേക ശ്രദ്ധ നൽകാൻ കഴിയില്ലെന്നാണു വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു. നൃത്തപരിപാടി അനുവദിക്കാനാകില്ലെന്നു കഴിഞ്ഞ 16നു വാക്കാൽ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇതു ചോദ്യം ചെയ്ത്, സംഘാടകരായ ടൈംസ് ക്രിയേഷൻസ് നൽകിയ ഹർജിയിലാണു വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കാൻ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. എംജി റോഡിലും ബ്രിഗേഡ് റോഡിലും മറ്റും പുതുവർഷാഘോഷത്തിനായി അണിനിരക്കുന്ന പതിനായിരക്കണക്കിനു പേരെ…

Read More
Click Here to Follow Us