ക്ഷേത്രങ്ങളിൽ വരുമാനമുയർന്നു; ക്രഡിറ്റ് ശക്തി പദ്ധതിക്ക്; കാരണം ഇത്

ബെംഗളൂരു : കർണാടക സർക്കാരിന്റെ വാഗ്ദാന പദ്ധതിയായ ശക്തി പദ്ധതിയുടെ ശക്തി തെളിയിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വരുമാനവർധന.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുസ്രായ് (ദേവസ്വം) വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായതായാണ് കണക്ക്.

ക്ഷേത്രങ്ങളിലെത്തിയ ഭക്തരുടെയെണ്ണത്തിൽ 3.7 ശതമാനം വർധനയും രേഖപ്പെടുത്തി.

ക്ഷേത്രങ്ങളിൽ വരുമാനവും ഭക്തരുടെ എണ്ണവും വർധിച്ചത് സർക്കാരിന്റെ ശക്തി പദ്ധതിയുടെ നേട്ടമാണെന്ന് ഗതാഗത മന്ത്രി ടി.രാമലിംഗറെഡ്ഡി പറഞ്ഞു.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

വനിതകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. സർക്കാർ അധികാരത്തിൽവന്ന് ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കിയതാണിത്.

ഇതോടെ സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കി.

കൂട്ടമായി സ്ത്രീകൾ ക്ഷേത്രദർശനത്തിനായി യാത്ര ചെയ്യുന്നത് പതിവായി. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലുൾപ്പടെ സ്ത്രീകളുടെ തിരക്കനുഭവപ്പെട്ടു. ക്ഷേത്രങ്ങളിലെ നടവരുമാനവും വർധിച്ചിരുന്നു.

2022-23 വർഷത്തെ ക്ഷേത്രങ്ങളിലെ വരുമാനം 708.86 കോടി രൂപയായിരുന്നെങ്കിൽ ഇത്തവണ ഇത് 744.29 കോടിയായി ഉയർന്നു.

  യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ

കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണം 1.86 കോടിയായിരുന്നെങ്കിൽ ഇത്തവണ ഇത് 1.93 കോടിയായി വർധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us