തോളിൽ കൈയിട്ട് ഫോട്ടോ എടുക്കാൻ ശ്രമം; കോൺഗ്രസ് പ്രവർത്തകനെ തല്ലി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ഫോട്ടോയെടുക്കുന്നതിനായി തോളിൽ കൈവെച്ച കോൺഗ്രസ് പ്രവർത്തകനെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടിക്കുന്നതിന്റെ വീഡിയോ പുറത്ത്.

ശനിയാഴ്ച രാത്രി ഹാവേരി സാവനുർ താലൂക്കിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം.

ശിവകുമാർ കാറിൽനിന്നിറങ്ങി ജനക്കൂട്ടത്തിനിടയിലൂടെ നടക്കുന്നതിനിടെ പാർട്ടി പ്രവർത്തകൻ ഫോട്ടോെയടുക്കാൻ തോളിൽ കൈവെച്ചു.

ഉടൻതന്നെ ശിവകുമാർ കൈ തട്ടിമാറ്റി അടിക്കുകയായിരുന്നു.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു പ്രവർത്തകനാണ് ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. ശിവകുമാർ അടിച്ചതോടെ സുരക്ഷാഉദ്യോഗസ്ഥർ പ്രവർത്തകനെ തള്ളിമാറ്റി.

സംഭവത്തിൽ ഡി.കെ. ശിവകുമാറിനെയും കോൺഗ്രസിനെയും വിമർശിച്ച് ബി.ജെ.പി. ഐ.ടി.സി. സെൽ മേധാവി അമിത് മാളവ്യ വീഡിയോ എക്സിൽ പോസ്റ്റുചെയ്തു.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് മുനിസിപ്പൽ അംഗമായ അലാവുദീൻ മനിയറിനെ അടിക്കുന്നുവെന്നും ഇതാദ്യമായിട്ടല്ല ശിവകുമാർ കോൺഗ്രസ് പ്രവർത്തകനെ മർദിക്കുന്നതെന്നുമുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts