നടി കനക ലത അന്തരിച്ചു 

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം മലയാള സിനിമകളിലും തമിഴുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളും ഉള്‍പ്പെടെ 350 ഓളം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക ലത 450 ലധികം ടെലിവിഷന്‍…

Read More

വേർപിരിഞ്ഞു… സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ 

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയും തുടർന്ന് 2020 ജനുവരിയിൽ വിവാഹിതയാകുകയുമായിരുന്നു. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. എന്നാൽ ഭാമ ഭർത്താവുമായി വേർപിരിഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങളും കഴിഞ്ഞ കുറെ നാളുകൾ ആയി എത്തിയിരുന്നു. താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ഭാമയുടെ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. മകള്‍ ജനിച്ച് മാസങ്ങള്‍ക്ക്…

Read More

അപമാനം ഭയന്ന് നാടുവിട്ട് അതിജീവിതകൾ; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി ഉടൻ, ഹെൽപ് ലൈൻ ആരംഭിച്ചു 

ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും വിവരസാങ്കേതിക നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമായി കണക്കാക്കും. തന്റെ മുഖം വെളിവാക്കാതെയാണ് എല്ലാ ലൈംഗികാതിക്രമ വീഡിയോകളും പ്രജ്വല്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹാസനിലെ വീട്ടില്‍ നിന്നു അധികം അകലെയല്ലാതെയുള്ള ആളൊഴിഞ്ഞ…

Read More

രാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.

ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും ബെംഗളൂരു : ലോകത്തെ മുൻനിര ബ്രാൻ‌ഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ.  ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ…

Read More

ലഹരി മരുന്ന് കേസിൽ പിടിയിൽ; ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: പോലീസ് കസ്റ്റഡിയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫല്‍ ആണ് മരിച്ചത്. 26 വയസായിരുന്നു. മയക്കുമരുന്ന് കേസില്‍ മംഗളൂരു ജയിലില്‍ തടവിലായിരുന്നു നൗഫല്‍. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. കൊണാജെ പോലീസ് ഡിസംബര്‍ 26 നാണ് മയക്കുമരുന്ന് കേസില്‍ നൗഫലിനെ അറസ്റ്റ് ചെയ്തത്.

Read More

സംവിധായാകൻ ഹരികുമാർ അന്തരിച്ചു 

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ (70) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1994ല്‍ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്കാരം നേടുകയും ചെയ്തു. ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ,സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്…

Read More

ബറോസ്‌ ഓണത്തിന് എത്തും 

പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമകളില്‍ ഒന്നാണ് മോഹൻലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഓണം റിലീസായി സെപ്തംബർ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച്‌ 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പൂര്‍ ആണ്…

Read More

കളിക്കുന്നതിനിടെ എൽഇഡി ബൾബ് വിഴുങ്ങി; 5 വയസുകാരന് രക്ഷയായത് ബ്രോങ്കോസ്‌പി ചികിത്സ 

ചെന്നൈ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അഞ്ച് വയസുകാരൻ കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് വിഴുങ്ങി. ഒടുവില്‍ ബ്രോങ്കോസ്പി ചികിത്സ ആണ് കുട്ടിക്ക് തുണയായത്. 3.2 സെന്റി മീറ്റർ നീളമുള്ള എല്‍ഇഡി ബള്‍ബാണ് കുട്ടി വിഴുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി കുട്ടി ചികിത്സ തേടിയത്. മറ്റൊരു ആശുപത്രിയില്‍ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയില്‍ തറച്ച നിലയിലുള്ള എല്‍ഇഡി ബള്‍ബ് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്. സിടി സ്കാനില്‍ അന്യ പദാർത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷമാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന്…

Read More

നവകേരള ബസിന്റെ വാതിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; കെഎസ്ആർടിസി 

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച നവകേരളബസിന്റെ ആദ്യയാത്രയില്‍ ഡോർതകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ബസിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഉണ്ടായിരുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ബസിന്റെ ഡോർ എമർജൻസി സ്വിച്ച്‌ ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോർ മാന്വല്‍ മോഡില്‍ ആകുകയും അത് റീസെറ്റ് ചെയ്യാതിരുന്നതുമാണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്ന വാർത്തയെന്നാണ് വിശദീകരണം. ബസ് സുല്‍ത്താൻബത്തേരിയില്‍ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച്‌ റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു…

Read More

എച്ച് ഡി രേവണ്ണയെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു 

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്‌ ഡി രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഈ മാസം എട്ട് വരെ രേവണ്ണ പോലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ പ്രതികരിച്ചു. നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസും തട്ടികൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണ്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു ജെഡിഎസ്…

Read More
Click Here to Follow Us