നവകേരള ബസിന്റെ വാതിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; കെഎസ്ആർടിസി 

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച നവകേരളബസിന്റെ ആദ്യയാത്രയില്‍ ഡോർതകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ബസിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഉണ്ടായിരുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ബസിന്റെ ഡോർ എമർജൻസി സ്വിച്ച്‌ ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോർ മാന്വല്‍ മോഡില്‍ ആകുകയും അത് റീസെറ്റ് ചെയ്യാതിരുന്നതുമാണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്ന വാർത്തയെന്നാണ് വിശദീകരണം. ബസ് സുല്‍ത്താൻബത്തേരിയില്‍ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച്‌ റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു…

Read More

ബെംഗളൂരുവിൽ നിന്നുള്ള വിമാനയാത്രക്കിടെ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂറോളം 

ബെംഗളൂരു: മുംബൈ-ബെംഗളൂരു വിമാനത്തിൽ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം. സ്പൈസ്ജെറ്റ് വിമാനത്തിൽ ആണ് സംഭവം. ബെംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്. എന്നാൽ, ഡോറിന്റെ തകരാർ മൂലം ഇയാൾ അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം സ്പൈസ്ജെറ്റിന്റെ സാ​ങ്കേതിക വിദഗ്ധർ എത്തിയാണ് യാത്രക്കാരനെ പുറത്ത് ഇറക്കിയത്. സംഭവത്തിൽ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്പൈസ്ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനം ബംഗളൂരുവിൽ നിന്നും ടേക്ക് ഓഫ് ചൈയ്തത്.…

Read More

എമർജൻസി വാതിൽ തുറക്കാൻ ശ്രമം; ബെംഗളൂരു സ്വദേശികൾ അറസ്റ്റിൽ 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്ര പുറപ്പെടുന്നതിന് തൊട്ട് മുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലേക്ക് വരാനിരുന്ന അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും എമർജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയും ഇവരെ പോലീസിന് കൈമാറുകയും ചെയ്തു. തെറ്റദ്ധരിച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് യാത്രക്കാരുടെ മൊഴി. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Read More