എമർജൻസി വാതിൽ തുറക്കാൻ ശ്രമം; ബെംഗളൂരു സ്വദേശികൾ അറസ്റ്റിൽ 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്ര പുറപ്പെടുന്നതിന് തൊട്ട് മുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.

ബെംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവിലേക്ക് വരാനിരുന്ന അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും എമർജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.

ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയും ഇവരെ പോലീസിന് കൈമാറുകയും ചെയ്തു.

തെറ്റദ്ധരിച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് യാത്രക്കാരുടെ മൊഴി.

എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts