ബെംഗളൂരുവിൽ നിന്നുള്ള വിമാനയാത്രക്കിടെ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂറോളം 

ബെംഗളൂരു: മുംബൈ-ബെംഗളൂരു വിമാനത്തിൽ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം.

സ്പൈസ്ജെറ്റ് വിമാനത്തിൽ ആണ് സംഭവം.

ബെംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്.

എന്നാൽ, ഡോറിന്റെ തകരാർ മൂലം ഇയാൾ അവിടെ കുടുങ്ങുകയായിരുന്നു.

പിന്നീട് മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം സ്പൈസ്ജെറ്റിന്റെ സാ​ങ്കേതിക വിദഗ്ധർ എത്തിയാണ് യാത്രക്കാരനെ പുറത്ത് ഇറക്കിയത്.

സംഭവത്തിൽ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്പൈസ്ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനം ബംഗളൂരുവിൽ നിന്നും ടേക്ക് ഓഫ് ചൈയ്തത്.

രാത്രി 10.30ന് പോകേണ്ടിയിരുന്ന വിമാനമാണ് വൈകി ടേക്ക് ഓഫ് ചെയ്തത്.

ഇതിന് പിന്നാലെ 14D സീറ്റിലിരുന്ന യാത്രക്കാരൻ ബാത്ത്റൂമിൽ കുടുങ്ങുകയായിരുന്നു.

ടോയ്‍ലറ്റിൽ കുടുങ്ങിയതിന് പിന്നാലെ യാത്രക്കാരൻ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു.

പുറത്ത് നിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിക്കാത്തതിനെ തുടർന്ന് യാത്രക്കാരനോട് ഭയപ്പെടാതെ ടോയ്ലെറ്റിൽ തന്നെ തുടരാൻ വിമാന ജീവനക്കാർ നിർദേശിക്കുകയായിരുന്നു.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

മുംബൈയിലെത്തി വിമാനത്തിന്റെ പ്രധാന വാതിൽ തുറന്നാലുടൻ എൻജിനീയർമാരെത്തി പുറത്തിറക്കുമെന്നും യാത്രക്കാരനെ അറിയിച്ചു.

തുടർന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഉടൻ ഇയാളെ പുറത്തിറക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts