മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വീഡിയോ; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വിഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റിൽ.

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആണ് യുവാവ് അറസ്റ്റിലായത്.

അനിൽ കുമാർ എന്ന ആളാണ് അറസ്റ്റിലായത്. ഉത്തര കന്നഡ ജില്ലക്കാരനായ ഇയാൾ സൂറത്ത്കലിൽ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയാണ്.

സർക്കാറിന്‍റെ വിവധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി റേഷൻ കാർഡിൽ പേര് ചേർക്കാൻ കഴിയാതെ വന്നതിൽ പ്രകോപിതനായാണ് അനിൽ കുമാർ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ചുകൊണ്ട് കന്നടയിലും തുളുവിലും വിഡിയോ പുറത്തിറക്കിയത്.

  മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി

നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് സുഹാസ് അൽവ നൽകിയ പരാതിയെ തുടർന്ന് മംഗളൂരു പോലീസാണ് അനിൽ കുമാറിനെതിരെ കേസ് എടുത്തത്.

തുടർന്ന് അറസ്റ്റ് ചെയ്ത് ഐ.പി.സി 153 എ, 505 (1) (സി), 504 എന്നീ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts