ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം

ബെംഗളൂരു: നഗരത്തിൽ ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ, ക്യാബ് യാത്രാനിരക്കുകൾ കുത്തനെ ഉയരുന്നു. മെയ് 15 മുതൽ തുടർച്ചയായി നാല് തവണയാണ് ഇന്ധനവില വർദ്ധിച്ചത്. ഇതോടെ ഓൺലൈൻ ആപ്പുകൾ വഴിയുള്ള ബുക്കിംഗുകൾക്കും സാധാരണ സർവീസുകൾക്കും നിരക്ക് വലിയ തോതിൽ വർദ്ധിച്ചത് സാധാരണക്കാരായ യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

എം.ജി റോഡിൽ നിന്ന് രാജരാജേശ്വരി നഗറിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ അനുഭവം അനുസരിച്ച്, സാധാരണയായി 230 രൂപ മുതൽ 300 രൂപ വരെ ഈടാക്കിയിരുന്ന ഓട്ടോ യാത്രയ്ക്ക്, തിരക്കേറിയ വൈകുന്നേരങ്ങളിൽ ഇപ്പോൾ ഡ്രൈവർമാർ 700 രൂപ മുതൽ 1,200 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. ശരാശരി 40 മുതൽ 50 ശതമാനം വരെ നിരക്കുവർദ്ധനവാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ വിമാനത്താവളത്തിലേക്കുള്ള യാത്രകളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

എയർപോർട്ടിൽ നിന്ന് ക്യാബ് ബുക്ക് ചെയ്യുമ്പോൾ സാധാരണയായി ഉയർന്ന നിരക്കാണ് ഈടാക്കാറുള്ളതെന്നും എന്നാൽ ഇപ്പോൾ എയർപോർട്ടിലേക്ക് പോകുന്നതിനുള്ള നിരക്കും വർദ്ധിപ്പിച്ചിരിക്കുകയാണെന്നും ജയമഹൽ സ്വദേശിയായ അർഫ സുലൈമാൻ പറയുന്നു. സാധാരണയായി എയർപോർട്ട് ഡ്രോപ്പിന് 600 രൂപയോളമാണ് ചിലവാകാറുള്ളതെങ്കിൽ, കഴിഞ്ഞ ദിവസം വിവിധ യാത്രാ ആപ്പുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് പരിശോധിച്ചു ബുക്ക് ചെയ്തിട്ട് പോലും 300 രൂപയോളം അധികം നൽകേണ്ടി വന്നതായി അവർ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം എം.ജി റോഡിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അടിസ്ഥാന ക്യാബ് നിരക്ക് വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ 750 രൂപ മുതൽ 894 രൂപ വരെയായിരുന്നു.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

കഴിഞ്ഞ കുറച്ചു മാസങ്ങളായി വിമാനത്താവളത്തിലെ ആപ്പ് അധിഷ്ഠിത ക്യാബ് കിയോസ്കുകളിൽ കടുത്ത വാഹനക്ഷാമം അനുഭവപ്പെടുന്നുണ്ട്. നഗരത്തിൽ പെയ്ത കനത്ത മഴ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. വിമാനത്താവളത്തിലെ കർശനമായ നിയമങ്ങളും കുറഞ്ഞ വരുമാനവും കാരണം ഡ്രൈവർമാർ എയർപോർട്ട് സർവീസുകളിൽ നിന്നും പിൻവാങ്ങുന്നതാണ് ക്യാബുകളുടെ ലഭ്യതക്കുറവിന് പ്രധാന കാരണം. ഇന്ധനവില വർദ്ധനവിന് പിന്നാലെ യാത്രാനിരക്കുകൾ കൂടി ഉയർന്നതോടെ ബെംഗളൂരുവിലെ യാത്രാക്ലേശം ഇരട്ടിയായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts