കളിക്കുന്നതിനിടെ എൽഇഡി ബൾബ് വിഴുങ്ങി; 5 വയസുകാരന് രക്ഷയായത് ബ്രോങ്കോസ്‌പി ചികിത്സ 

ചെന്നൈ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അഞ്ച് വയസുകാരൻ കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് വിഴുങ്ങി.

ഒടുവില്‍ ബ്രോങ്കോസ്പി ചികിത്സ ആണ് കുട്ടിക്ക് തുണയായത്.

3.2 സെന്റി മീറ്റർ നീളമുള്ള എല്‍ഇഡി ബള്‍ബാണ് കുട്ടി വിഴുങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി കുട്ടി ചികിത്സ തേടിയത്.

മറ്റൊരു ആശുപത്രിയില്‍ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയില്‍ തറച്ച നിലയിലുള്ള എല്‍ഇഡി ബള്‍ബ് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

സിടി സ്കാനില്‍ അന്യ പദാർത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷമാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെയാണ് കുട്ടിയെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.

സിടി സ്കാനിലൂടെ ശ്വാസ നാളിയില്‍ തറച്ച്‌ കയറിയ എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ബ്രോങ്കോസ്പിയിലൂട തന്നെയാണ് പുറത്തെടുത്തത്.

രണ്ട് തവണ ബ്രോങ്കോസ്പിക്ക് ശ്രമിച്ചപ്പോള്‍ ബള്‍ബ് വീണ്ടും മുന്നോട്ട് നീങ്ങുകയും പെട്ടന്ന് പുറത്തെടുക്കാൻ സാധിക്കാത്ത നിലയില്‍ ശ്വാസകോശ നാളിയില്‍ കുറുകെ തറച്ച്‌ തയറിയ അവസ്ഥയിലാവുകയായിരുന്നു.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

മൂന്ന് പീഡിയാട്രിക് സർജൻമാരും അനസ്തീഷ്യ വിദഗ്ധരുടേയും സാന്നിധ്യത്തിലാണ് കോശങ്ങളില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ബ്രോങ്കോസ്പിയിലൂടെ മാറ്റിയത്.

കോശങ്ങളില്‍ അണുബാധയുണ്ടായേക്കാവുന്ന സാഹചര്യത്തിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts