ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽ നിന്നുള്ള ഭക്ഷണം നൽകാൻ സാധിക്കില്ല ; അപേക്ഷ തള്ളി കോടതി

ബെംഗളൂരു: കൊലപാതകക്കേസിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽനിന്നുള്ള ഭക്ഷണമോ വസ്ത്രങ്ങളോ കിടക്കയോ അനുവദിക്കാനാവില്ലെന്ന് ബെംഗളൂരു കോടതി.

ദർശൻ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ബെംഗളൂരു 24-ാമത് എ.സി.എം.എം. കോടതിയുടെ ഉത്തരവ്. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നും വിധിച്ചു.

വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും പുസ്തകങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ഹൈക്കോടതി നിർദേശപ്രകാരമാണ് എ.സി.എം.എം. കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിലെ ഭക്ഷണം കഴിച്ചിട്ട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ ദർശന്റെ ആരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു.

ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ ജൂൺ 11-നാണ് അറസ്റ്റിലായത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ. എല്ലാവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്
[masterslider id="10"]

Related posts