എച്ച് ഡി രേവണ്ണയെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു 

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്‌ ഡി രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു.

മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്.

ഈ മാസം എട്ട് വരെ രേവണ്ണ പോലീസ് കസ്റ്റഡിയില്‍ തുടരും.

അതേസമയം തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ പ്രതികരിച്ചു.

നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

ബലാത്സംഗക്കേസും തട്ടികൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണ്.

കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല.

അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ പ്രജ്ജ്വലിന്റെ പിതാവും നിയമസഭാംഗവുമായ രേവണ്ണയെ അറസ്റ്റ് ചെയ്തത്.

രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണിത്.

തട്ടികൊണ്ടുപോയ കേസില്‍ മൈസൂരു കെ ആര്‍ നഗര്‍ പോലീസാണ് രേവണ്ണക്കെതിരെ കേസെടുത്തത്.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

സ്ത്രീയുടെ മകന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts