ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന്റെ ആഹ്ലാദത്തിൽ നെലമംഗല മണ്ഡലത്തിൽ വൻ ആഘോഷങ്ങൾ. ചരിത്ര മുഹൂർത്തം മധുരം നൽകി ആഘോഷിക്കുന്നതിനായി പ്രാദേശിക കോൺഗ്രസ് എം.എൽ.എ എൻ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ 10 ലക്ഷം ലഡു ആണ് ഇവിടെ തയ്യാറാക്കുന്നത്. മണ്ഡലത്തിലെ ഓരോ വീട്ടിലും മധുരപലഹാരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ സംരംഭം.

മുഖ്യമന്ത്രി പദവിയിലേക്ക് ഡി.കെ. ശിവകുമാർ എത്തുന്നതോടെ നെലമംഗലയും പരിസരപ്രദേശങ്ങളും പൂർണ്ണമായും ഉത്സവലഹരിയിലാണ്. മണ്ഡലത്തിലുടനീളം വലിയ കട്ടൗട്ടുകൾ ഉയർത്തിയും പടക്കം പൊട്ടിച്ചും തെരുവുകൾ അലങ്കരിച്ചും പ്രവർത്തകർ ആവേശം പങ്കുവെക്കുകയാണ്.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

ആഘോഷങ്ങളുടെ ഭാഗമായി ഇരുനൂറ്റമ്പതിലധികം വരുന്ന പ്രൊഫഷണൽ പാചകക്കാരെയാണ് പരമ്പരാഗത രീതിയിലുള്ള ലഡു നിർമാണത്തിനായി നിയോഗിച്ചിരിക്കുന്നത്. നെലമംഗല നിയമസഭാ മണ്ഡലത്തിലെ എല്ലാ കുടുംബങ്ങൾക്കും ഏകദേശം 750 ഗ്രാം തൂക്കം വരുന്ന മധുരപലഹാര പെട്ടികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് എം.എൽ.എ എൻ. ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

“ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് ജനങ്ങളിൽ വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ആഘോഷിക്കുന്നതിനായി ഈ പ്രദേശത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള 85,000 മുതൽ 90,000 വരെ വരുന്ന കുടുംബങ്ങൾക്കായി മധുരപലഹാര പെട്ടികൾ തയ്യാറാക്കുകയാണ്. ഒരു വീടുപോലും വിട്ടുപോകാതെ എല്ലാവരിലും മധുരം എത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ ആസൂത്രിതമായാണ് ലഡു വിതരണം ക്രമീകരിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്കും പ്രാദേശിക നേതാക്കൾക്കും വീടുകളിൽ നേരിട്ടെത്തി മധുരം വിതരണം ചെയ്യാനായി പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന തുടർച്ചയായ 3 ദിവസത്തെ വീടുതോറുമുള്ള വിതരണത്തിനായി 750 ഗ്രാം വീതമുള്ള ബോക്സുകൾ അതിവേഗം തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ബെംഗളൂരുവിൽ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമ്പോൾ, ബെംഗളൂരു റൂറൽ മേഖലയിലെ അനുയായികൾ ഈ രാഷ്ട്രീയ സംഭവത്തെ ഒരു പ്രാദേശിക ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്. നഗരത്തിലെ ഔദ്യോഗിക ചടങ്ങുകൾ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുമ്പോൾ, ഗ്രാമങ്ങളിലെ ആഘോഷങ്ങൾ വാരാന്ത്യം വരെ നീണ്ടുനിൽക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts