നഗരത്തിലൂടെ അപകട ബൈക്ക് വീലിങ്; നടപടി കടുപ്പിച്ച് പോലീസ്; രണ്ടുപേർ പിടിയിൽ

ബെംഗളൂരു : നഗരത്തിലെ തിരക്കേറിയ നിരത്തുകളിൽ അപകടഭീതിയുയർത്തി ബൈക്ക് വീലി (ബൈക്ക് അഭ്യാസം) നടത്തുന്നതിന് തടയിടാൻ ട്രാഫിക് പോലീസ്. നിരത്തുകളിൽ പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം.

കഴിഞ്ഞദിവസം നിരത്തിൽ ബൈക്ക് വീലി നടത്തിയ രണ്ടുപേരെ വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് പിടികൂടി.

സ്‌കൂട്ടറിൽ രണ്ടുപേർ ഇരുന്ന് അപകടകരമായ രീതിയിൽ അഭ്യാസം നടത്തുന്നതിന്റെ വീഡിയോയാണ് വൈറലായത്.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ഹെൽമെറ്റ് ധരിക്കാതെയായിരുന്നു പ്രകടനം. ബെംഗളൂരുവിലെ റോഡുകൾ സുരക്ഷിതമായ റൈഡുകൾക്കു വേണ്ടിയാണെന്നും അഭ്യാസം നടത്താനല്ലെന്നുമുള്ള അടിക്കുറിപ്പോടെ ട്രാഫിക് പോലീസ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്തവരാണ് പിടിക്കപ്പെടുന്നവരിൽ അധികവും. ലൈസൻസും ഹെൽമെറ്റുമില്ലാതെ അത്തരത്തിൽ പ്രകടനം നടത്തുന്നത് നിരത്തിലെ മറ്റു വാഹനയാത്രക്കാർക്കും ഭീഷണിയാവുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts