ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരം കടുത്ത ഗതാഗതക്കുരുക്കിലും വെള്ളക്കെട്ടിലും ശ്വാസംമുട്ടുമ്പോൾ, രക്ഷകരായി രംഗത്തിറങ്ങി കൈയടി നേടുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ് (ബി.ടി.പി). കനത്ത മഴയത്ത് നനഞ്ഞുകൊണ്ട് റോഡരികിലെ ഓടകൾ പോലീസുകാർ തന്നെ നേരിട്ട് വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഔദ്യോഗിക കർത്തവ്യങ്ങൾക്കുമപ്പുറം നഗരത്തെ സാധാരണ നിലയിലേക്ക് മിച്ചപ്പെടുത്താൻ ട്രാഫിക് പോലീസ് നടത്തിയ നിസ്വാർത്ഥ സേവനത്തിന് പൊതുജനങ്ങളിൽ നിന്നും നെറ്റിസൺമാരിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ‘ബെംഗളൂരു പോസ്റ്റിന്റെ’ എക്സ് (X) അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ…
Read MoreDay: 3 June 2026
ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കും നീണ്ട ചർച്ചകൾക്കും വിരാമമിട്ട് കർണാടക സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ തവർ ചന്ദ് ഗെലോട്ട് പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ ഗാനാലാപനത്തോടെയും വന്ദേമാതരത്തോടെയും ആരംഭിച്ച ചടങ്ങിൽ ഡി.കെ. ശിവകുമാറിന്റെ കുടുംബാംഗങ്ങൾ, കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ, പാർട്ടി എം.എൽ.എമാർ എന്നിവരുൾപ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ ആയിരക്കണക്കിന് പ്രമുഖർ സാക്ഷികളായി. ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് മാറ്റുകൂട്ടാനായി…
Read Moreദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിച്ച് ഡി.കെ. ശിവകുമാർ മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടി. ബുധനാഴ്ച രാവിലെ ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ എന്നിവരുടെ വസതികൾ നേരിട്ട് സന്ദർശിച്ചാണ് അദ്ദേഹം ആശീർവാദം വാങ്ങിയത്. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം 4:05-ന് രാജ്ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.…
Read Moreകുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
കുവൈത്ത് സിറ്റി ∙ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി വൺ (T1) ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും വിമാനത്താവളത്തിലെ വിവിധ സുരക്ഷാ–യാത്രാ സംവിധാനങ്ങൾക്ക് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായി നിർത്തിവെച്ചു. കുവൈത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ അടിയന്തരമായി സമീപ രാജ്യങ്ങളിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ വിഭാഗം കർശന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ…
Read Moreജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര കർണാടകയുടെ അടുത്ത ഉപമുഖ്യമന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റയുടൻ പരമേശ്വരയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ജി. പരമേശ്വര ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തുന്നത്. മുൻപ് 2018-2019 കാലയളവിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജനതാദൾ (സെക്കുലർ) സഖ്യ സർക്കാരിലും അദ്ദേഹം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) മുൻ പ്രസിഡന്റായ പരമേശ്വര, നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാണ്.…
Read Moreഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
ബംഗളുരു : കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന്റെ ആഹ്ലാദത്തിൽ നെലമംഗല മണ്ഡലത്തിൽ വൻ ആഘോഷങ്ങൾ. ചരിത്ര മുഹൂർത്തം മധുരം നൽകി ആഘോഷിക്കുന്നതിനായി പ്രാദേശിക കോൺഗ്രസ് എം.എൽ.എ എൻ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ 10 ലക്ഷം ലഡു ആണ് ഇവിടെ തയ്യാറാക്കുന്നത്. മണ്ഡലത്തിലെ ഓരോ വീട്ടിലും മധുരപലഹാരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ സംരംഭം. മുഖ്യമന്ത്രി പദവിയിലേക്ക് ഡി.കെ. ശിവകുമാർ എത്തുന്നതോടെ നെലമംഗലയും പരിസരപ്രദേശങ്ങളും പൂർണ്ണമായും ഉത്സവലഹരിയിലാണ്. മണ്ഡലത്തിലുടനീളം വലിയ കട്ടൗട്ടുകൾ ഉയർത്തിയും പടക്കം പൊട്ടിച്ചും തെരുവുകൾ അലങ്കരിച്ചും പ്രവർത്തകർ…
Read Moreഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന്റെ ആഹ്ലാദത്തിൽ നെലമംഗല മണ്ഡലത്തിൽ വൻ ആഘോഷങ്ങൾ. ചരിത്ര മുഹൂർത്തം മധുരം നൽകി ആഘോഷിക്കുന്നതിനായി പ്രാദേശിക കോൺഗ്രസ് എം.എൽ.എ എൻ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ 10 ലക്ഷം ലഡു ആണ് ഇവിടെ തയ്യാറാക്കുന്നത്. മണ്ഡലത്തിലെ ഓരോ വീട്ടിലും മധുരപലഹാരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ സംരംഭം. മുഖ്യമന്ത്രി പദവിയിലേക്ക് ഡി.കെ. ശിവകുമാർ എത്തുന്നതോടെ നെലമംഗലയും പരിസരപ്രദേശങ്ങളും പൂർണ്ണമായും ഉത്സവലഹരിയിലാണ്. മണ്ഡലത്തിലുടനീളം വലിയ കട്ടൗട്ടുകൾ ഉയർത്തിയും പടക്കം പൊട്ടിച്ചും തെരുവുകൾ അലങ്കരിച്ചും പ്രവർത്തകർ ആവേശം…
Read Moreമഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
ബെംഗളൂരു: ചൊവ്വാഴ്ച നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ടെക് ഇടനാഴികൾ വീണ്ടും വെള്ളത്തിനടിയിലായി. ഔട്ടർ റിങ് റോഡ് (ORR), പനത്തൂർ, ബാലഗെരെ, വർത്തൂർ തുടങ്ങിയ ഐടി മേഖലകളിലെ റോഡുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. വെറും രണ്ട് കിലോമീറ്റർ ദൂരം താണ്ടാൻ ഒന്നു മുതൽ രണ്ട് മണിക്കൂർ വരെയാണ് യാത്രക്കാർക്ക് റോഡിൽ ചിലവഴിക്കേണ്ടി വന്നത്. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ, മറ്റ് വഴികളില്ലാതെ പല വാഹനയാത്രക്കാരും വെള്ളം നിറഞ്ഞ റോഡുകളിലൂടെ തന്നെ റിസ്ക് എടുത്ത് മുന്നോട്ട് പോയി. ദേവരബിസനഹള്ളി…
Read More‘സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്’; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു: തന്റെ രാഷ്ട്രീയ ജീവിതത്തെ രൂപപ്പെടുത്താൻ സഹായിച്ച ഗാന്ധി കുടുംബത്തിന് നന്ദി അറിയിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസിലെ തന്റെ പ്രവർത്തനകാലമത്രയും തന്നിൽ വിശ്വാസമർപ്പിച്ചതിന് സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും അദ്ദേഹം കടപ്പാട് രേഖപ്പെടുത്തി. ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും കർണാടകയിലെ ജനങ്ങളുടെ അനുഗ്രഹത്തോടും കൂടി, പങ്കുവെക്കപ്പെട്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ, പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൃദ്ധ കർണാടക കെട്ടിപ്പടുക്കാൻ ആത്മാർത്ഥതയോടും പ്രതിബദ്ധതയോടും കൂടി താൻ തുടർന്നും പ്രവർത്തിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ജൂൺ 3-ന് വൈകുന്നേരം 4.05-ന് ലോക് ഭവൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ…
Read Moreവൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരു കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായുള്ള വൈറ്റ്ഫീൽഡ് യാർഡ് നവീകരണ പ്രവർത്തനങ്ങൾ (ഫേസ് 1) ആരംഭിക്കുന്നതിനാൽ ബുധനാഴ്ച മുതൽ നഗരത്തിൽ 85 ട്രെയിൻ സർവീസുകളെ ബാധിക്കും. വരും ആഴ്ചകളിലായി ആകെ 42 ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നത്. ഇതിൽ ബെംഗളൂരുവിനെ അയൽ നഗരങ്ങളായ കുപ്പം, മാരികുപ്പം, ബംഗാരപേട്ട്, ജോലാർപേട്ടൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന 27 മെമു (MEMU) സർവീസുകളും ഉൾപ്പെടുന്നു. കൂടാതെ ചില പ്രത്യേക സർവീസുകളും ഹ്രസ്വദൂര സ്ഥിരം സർവീസുകളും റദ്ദാക്കിയവയിലുണ്ട്. യാത്രാ ക്രമീകരണങ്ങൾ ചുരുക്കത്തിൽ പൂർണ്ണമായി റദ്ദാക്കിയവ: 42 ട്രെയിനുകൾ (27 മെമു…
Read More