ദസറ സമാപനം; കലാകാരന്മാർക്കൊപ്പം നൃത്തംചെയ്ത് മന്ത്രി സോമശേഖർ

ബെംഗളൂരു :ദസറ സമാപന ചടങ്ങിൽ പച്ച മനുഷ്യനായി കലാകാരന്മാർക്കൊപ്പം അവരിലൊരാളായി നൃത്തംചെയ്ത് മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ. വേറിട്ട ചുവടുകളുമായിയുള്ള മന്ത്രിയുടെ നൃത്തം കാഴ്ചക്കാരെ ആവേശംകൊള്ളിച്ചു. വെള്ളിയാഴ്ച മൈസൂരു കൊട്ടാരവളപ്പിൽ ആയിരുന്നു കലാകാരന്മാരുടെ പരിപാടി.

വൈകീട്ട് നടന്ന ജംബൂസവാരിയുടെ (ഘോഷയാത്ര) ഭാഗമായി രാവിലെത്തന്നെ മന്ത്രി കൊട്ടാരത്തിൽ എത്തിയതായിരുന്നു . ഇതിനിടെയാണ് ഒരുസംഘം കലാകാരന്മാർക്കൊപ്പം അദ്ദേഹം നൃത്തത്തിൽ പങ്കുചേർന്നത്.കൂടാതെ കലാകാരന്മാർക്കൊപ്പമുള്ള നൃത്തത്തിനുശേഷം കൊട്ടാരവളപ്പിൽത്തന്നെ ഏതാനും സ്ത്രീകൾക്കൊപ്പവും സോമശേഖർ ചുവടുവെച്ചു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ ബാഗഡി ഗൗതം, മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ നൃത്തം. ഇലത്താളം മുഴക്കിക്കൊണ്ടായിരുന്നു വനിതകൾക്കൊപ്പമുള്ള മന്ത്രിയുടെ നടനം. ചുവടുകൾ മുറുകിയപ്പോൾ ഡെപ്യൂട്ടി കമ്മിഷണർ ബാഗഡി ഗൗതമും മന്ത്രിക്കൊപ്പം ചേർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts