നഗരത്തിൽ ദീപാലങ്കാരം ഇനി ഒമ്പത് ദിവസം

ബെംഗളൂരു : ദസറയ്ക്ക് നഗരത്തിൽ 102 കിലോമീറ്റർ ദൈർഘ്യത്തിൽ ദീപാലങ്കാരം ഏർപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ആവശ്യകത കാരണം ദീപാലങ്കാരം ഒമ്പത് ദിവസത്തേക്കുകൂടി നീട്ടി. സാധാരണഗതിയിൽ വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. ഇനി ഒക്ടോബർ 24 വരെ ദീപാലങ്കാരം ഉണ്ടാകും.

വിനോദസഞ്ചാരികളുടെ ഒഴുക്കും ജനപ്രതിനിധികൾ, നഗരവാസികൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള ആവശ്യവും പരിഗണിച്ചാണ് ദീപാലങ്കാരം നീട്ടിയതെന്ന് ജംബൂസവാരി ഉദ്ഘാടനം ചെയ്യാൻ എത്തിയവേളയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

നഗരത്തിലെ പ്രധാന റോഡുകളിലും 40 സർക്കിളുകളിലുമായി ഒരുക്കിയ ദീപാലങ്കാരം കാണാൻ കനത്ത തിരക്കാണ്. വാഹനത്തിലാണ് ഭൂരിഭാഗം പേരുമെത്തുക. അതിനാൽ, വൻഗതാഗതക്കുരുക്കാണ് നഗരത്തിൽ രാത്രിയിൽ അനുഭവപ്പെടുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts