ബൈക്ക് യാത്രികനെതിരെ റോഡിൽ വെടിയുതിർത്ത കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ബുധനാഴ്ച രാത്രി റോഡിൽ വെച്ച് രോഷാകുലനായി സഹയാത്രികന് നേരെ വെടിയുതിർത്ത ആളെ പോലീസ്അറസ്റ്റ് ചെയ്തു. നഗരത്തിന്റെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവംനടന്നത്. ബൈക്ക് യാത്രികനായിരുന്ന അനിലിനെയാണ് വെടിവെച്ചത്. പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ട അനിൽതുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യശ്വന്ത്പൂർ പോലീസ് കേസിൽഎഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുംചെയ്തത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

രവീഷ് ഗൗഡ എന്നയാളാണ് പ്രതിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ധർമേന്ദർ കുമാർ മീണപറഞ്ഞു. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഡിസിപിപറഞ്ഞു.

കാർ വേഗത്തിലോടിക്കാൻ പാകത്തിൽ വണ്ടി ഒതുക്കി കൊടുക്കാത്തതിനാൽ കാർ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ കാർ ഡ്രൈവർ തോക്ക് പുറത്തെടുത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് ബൈക്ക് യാത്രികനെ വെടിവെക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts