കർണാടകയിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് ബെൽഗവി

ബെംഗളൂരു: ഗോവയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന വ്യക്തികൾക്ക് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അതിർത്തി ജില്ലയായ ബെലഗാവി ആവശ്യപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും പകർച്ചവ്യാധി വ്യാപനം ഗണ്യമായി കുറഞ്ഞതിനാൽ കർണാടകയിലേക്ക് ആളുകളെ സ്വതന്ത്രമായി പ്രവേശിക്കാൻ അനുവദിക്കണമെന്ന് ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ ഇതാവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ എം.ജി. ഹിരേമത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും കോവിഡ് -19 മാനേജ്മെൻറ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെക്രട്ടറിയുമായ തുഷാർ ഗിരിനാഥിന് ഹിരേമത്ത് കത്തയച്ചു.  

Read More

സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസ്സപ്പെടില്ല: മന്ത്രി

ബെംഗളൂരു: താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമത്തിന്റെ വെളിച്ചത്തിൽ വൈദ്യുതി ഉൽപാദനത്തിൽ ഉത്കണ്ഠ നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത ഊർജ്ജ മന്ത്രി വി സുനിൽ കുമാർ തള്ളിക്കളഞ്ഞു. “കൽക്കരി ക്ഷാമം വൈദ്യുതി വിതരണത്തെ ബാധിക്കില്ല.” എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. “ഇതുവരെ വൈദ്യുതി ക്ഷാമം ഉണ്ടായിരുന്നില്ല. വൈദ്യുതി ഉത്പാദനം സ്വകാര്യമേഖലയ്ക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഒരു കൃത്രിമ കൽക്കരി ക്ഷാമം സൃഷ്ടിക്കരുത്. അങ്ങനെയാണെങ്കിൽ, ഞങ്ങൾ  അതിനെ ശക്തമായി എതിർക്കുന്നു“ എന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.

Read More

കനത്ത മഴയെത്തുടർന്ന് ബെംഗളൂരു പോലീസ് ക്വാർട്ടേഴ്സ് ചരിഞ്ഞു

ബെംഗളൂരു : ഒരാഴ്ചയിലേറെയായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അടിത്തറ വിണ്ടുകീറിയതിനെത്തുടർന്ന് ബെംഗളൂരുവിലെ മറ്റൊരു ബഹുനില കെട്ടിടം ചരിഞ്ഞു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി)ഉദ്യോഗസ്ഥരും പോലീസും  പറയുന്നതനുസരിച്ച്, ബിന്നി മിൽസിന് സമീപമുള്ള ഏറ്റവും പുതിയ പോലീസ് ക്വാർട്ടേഴ്സ് ആണ് ചരിഞ്ഞത്, മൂന്ന് വർഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടതും രണ്ട് വർഷം മുമ്പ്, ഫ്ലാറ്റുകൾ പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ കൈമാറിയതുമാണ്. “കനത്ത മഴയെത്തുടർന്ന് ബേസ്മെന്റിലെ വിള്ളൽ കാരണം ഏഴ് നിലകളുള്ള അപ്പാർട്ട്മെന്റ് ബ്ലോക്ക് കുറഞ്ഞത് 1 മുതൽ 1.5 അടി വരെ ചരിഞ്ഞിട്ടുണ്ട്.…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 264 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  264 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 421 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 421 ആകെ ഡിസ്ചാര്‍ജ് : 2935659 ഇന്നത്തെ കേസുകള്‍ : 264 ആകെ ആക്റ്റീവ് കേസുകള്‍ : 9508 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 37937 ആകെ പോസിറ്റീവ് കേസുകള്‍ : 2983133…

Read More

കേരളത്തിൽ ഇന്ന് 7955 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7955 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂർ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂർ 420, ആലപ്പുഴ 390, വയനാട് 217, കാസർഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211…

Read More

പട്ടിണി സൂചികയിൽ ഇന്ത്യ 101, മോദിക്ക് നന്ദി’; സിദ്ധരാമയ്യ

ബെംഗളൂരു : “മോദിക്ക് നന്ദി, ഇന്ത്യ ഇപ്പോൾ ആഗോള പട്ടിണി സൂചികയിൽ 101 -ാം സ്ഥാനത്തേക്ക് എത്തിയെന്ന്,” പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഒക്ടോബർ 16 ന് ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ‘അച്ചേ ദിൻ’ എവിടെയാണെന്നും. “മോദി പുരോഗതിയും സ്വർഗ്ഗവും വാഗ്ദാനം ചെയ്തു. ഇപ്പോൾ ആളുകൾ പട്ടിണിയിലാണ്, എന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ‘അന്ന ഭാഗ്യ’ പദ്ധതി ആളുകളെ മടിയന്മാരാക്കി എന്ന പ്രസ്താവന, വയറു നിറഞ്ഞവർ മാത്രമേ ഇത്തരം പരാമർശങ്ങൾ നടത്തുകയുള്ളൂവെന്നും.…

Read More

ബൈക്ക് യാത്രികനെതിരെ റോഡിൽ വെടിയുതിർത്ത കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ബുധനാഴ്ച രാത്രി റോഡിൽ വെച്ച് രോഷാകുലനായി സഹയാത്രികന് നേരെ വെടിയുതിർത്ത ആളെ പോലീസ്അറസ്റ്റ് ചെയ്തു. നഗരത്തിന്റെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവംനടന്നത്. ബൈക്ക് യാത്രികനായിരുന്ന അനിലിനെയാണ് വെടിവെച്ചത്. പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ട അനിൽതുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യശ്വന്ത്പൂർ പോലീസ് കേസിൽഎഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുംചെയ്തത്. രവീഷ് ഗൗഡ എന്നയാളാണ് പ്രതിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ധർമേന്ദർ കുമാർ മീണപറഞ്ഞു. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ്…

Read More

നഗരത്തിൽ ദീപാലങ്കാരം ഇനി ഒമ്പത് ദിവസം

ബെംഗളൂരു : ദസറയ്ക്ക് നഗരത്തിൽ 102 കിലോമീറ്റർ ദൈർഘ്യത്തിൽ ദീപാലങ്കാരം ഏർപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ആവശ്യകത കാരണം ദീപാലങ്കാരം ഒമ്പത് ദിവസത്തേക്കുകൂടി നീട്ടി. സാധാരണഗതിയിൽ വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. ഇനി ഒക്ടോബർ 24 വരെ ദീപാലങ്കാരം ഉണ്ടാകും. വിനോദസഞ്ചാരികളുടെ ഒഴുക്കും ജനപ്രതിനിധികൾ, നഗരവാസികൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള ആവശ്യവും പരിഗണിച്ചാണ് ദീപാലങ്കാരം നീട്ടിയതെന്ന് ജംബൂസവാരി ഉദ്ഘാടനം ചെയ്യാൻ എത്തിയവേളയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളിലും 40 സർക്കിളുകളിലുമായി ഒരുക്കിയ ദീപാലങ്കാരം കാണാൻ കനത്ത തിരക്കാണ്. വാഹനത്തിലാണ് ഭൂരിഭാഗം പേരുമെത്തുക. അതിനാൽ, വൻഗതാഗതക്കുരുക്കാണ്…

Read More

ദസറ സമാപനം; കലാകാരന്മാർക്കൊപ്പം നൃത്തംചെയ്ത് മന്ത്രി സോമശേഖർ

ബെംഗളൂരു :ദസറ സമാപന ചടങ്ങിൽ പച്ച മനുഷ്യനായി കലാകാരന്മാർക്കൊപ്പം അവരിലൊരാളായി നൃത്തംചെയ്ത് മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ. വേറിട്ട ചുവടുകളുമായിയുള്ള മന്ത്രിയുടെ നൃത്തം കാഴ്ചക്കാരെ ആവേശംകൊള്ളിച്ചു. വെള്ളിയാഴ്ച മൈസൂരു കൊട്ടാരവളപ്പിൽ ആയിരുന്നു കലാകാരന്മാരുടെ പരിപാടി. വൈകീട്ട് നടന്ന ജംബൂസവാരിയുടെ (ഘോഷയാത്ര) ഭാഗമായി രാവിലെത്തന്നെ മന്ത്രി കൊട്ടാരത്തിൽ എത്തിയതായിരുന്നു . ഇതിനിടെയാണ് ഒരുസംഘം കലാകാരന്മാർക്കൊപ്പം അദ്ദേഹം നൃത്തത്തിൽ പങ്കുചേർന്നത്.കൂടാതെ കലാകാരന്മാർക്കൊപ്പമുള്ള നൃത്തത്തിനുശേഷം കൊട്ടാരവളപ്പിൽത്തന്നെ ഏതാനും സ്ത്രീകൾക്കൊപ്പവും സോമശേഖർ ചുവടുവെച്ചു. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ ബാഗഡി ഗൗതം, മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ്…

Read More

സംസ്ഥാനത്ത് വ്യാപക നാശം വിതച്ച് മഴ

ബെംഗളൂരു :വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴ ആഘോഷങ്ങൾക്കും ഘോഷയാത്രയ്ക്കും നാശം വരുത്തി. തെക്ക്, കിഴക്കൻ ബെംഗളൂരുവിൽ കനത്ത മഴ ലഭിച്ചു.താഴ്ന്ന പ്രദേശങ്ങളായ എച്ച്എസ്ആർ ലേഔട്ട്, അനുഗ്രഹ ലേഔട്ട്, എൽ.എൻ. പുര, ബിലേക്കഹള്ളി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം റോഡുകൾ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലെ ചില വീടുകളിലും വെള്ളം കയറി വ്യാപക നാശം വിതച്ചു. കർണാടക സംസ്ഥാന ദുരന്തനിവാരണ സെൽ പ്രവജനം അനുസരിച്ച് “ബിബിഎംപി പ്രദേശത്ത് ഇടിമിനാളോട് കൂടിയ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും”ഉണ്ടാകും. അടുത്ത 48 മണിക്കൂറിൽ “മഴ…

Read More
Click Here to Follow Us