സംസ്ഥാനത്ത് വ്യാപക നാശം വിതച്ച് മഴ

ബെംഗളൂരു :വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴ ആഘോഷങ്ങൾക്കും ഘോഷയാത്രയ്ക്കും നാശം വരുത്തി. തെക്ക്, കിഴക്കൻ ബെംഗളൂരുവിൽ കനത്ത മഴ ലഭിച്ചു.താഴ്ന്ന പ്രദേശങ്ങളായ എച്ച്എസ്ആർ ലേഔട്ട്, അനുഗ്രഹ ലേഔട്ട്, എൽ.എൻ. പുര, ബിലേക്കഹള്ളി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം റോഡുകൾ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലെ ചില വീടുകളിലും വെള്ളം കയറി വ്യാപക നാശം വിതച്ചു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

കർണാടക സംസ്ഥാന ദുരന്തനിവാരണ സെൽ പ്രവജനം അനുസരിച്ച് “ബിബിഎംപി പ്രദേശത്ത് ഇടിമിനാളോട് കൂടിയ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും”ഉണ്ടാകും. അടുത്ത 48 മണിക്കൂറിൽ “മഴ അല്ലെങ്കിൽ ഇടിമിന്നലോടുകൂടിയ മഴകൾ” ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പും പ്രവചിച്ചു.

നഗരത്തിൽ ഉണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ പ്രദേശങ്ങൾ ചീഫ് സിവിക് കമ്മീഷണർ ഗൗരവ് ഗുപ്ത സന്ദർശിച്ചു. റിവേഴ്സ് ഫ്ലോയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായ സ്ഥിരമായ ഗ്രേറ്റിംഗുകൾ മാറ്റിസ്ഥാപിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts