ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു:

ബം​ഗളൂരു: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ഐ എക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി.

പൂണെ-ബംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ബംഗളൂരുവില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പറന്ന് ഉയരുന്നതിന് ഇടയിൽ എന്‍ജിനില്‍ നിന്നും തീ പടരുക ആയിരുന്നു. ഇന്നലെ രാത്രി 11നാണ് സംഭവം.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

എമർജൻസി വാതിലിലൂടെ മാറ്റുന്നതിന് ഇടയിൽ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് പരുക്കേറ്റു.

പിന്നീട് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ അണച്ചതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി 7.40ന് പുണെയിൽ നിന്നും പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെട്ടു.

വിമാനം പറന്നുയർന്ന് നാല് മിനിറ്റിന് ശേഷം തീ പടരുക ആയിരുന്നു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts