ചാലൂക്യ എക്‌സ്‌പ്രസിലെ ട്രെയിൻ ജീവനക്കാരനെ കുത്തിക്കൊന്ന പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

ബെംഗളൂരു : ചാലൂക്യ എക്സ്‌പ്രസ് തീവണ്ടിയിൽ ടിക്കറ്റ് പരിശോധകനെ (ടി.ടി.ഇ) ആക്രമിക്കുന്നതിനിടെ റെയിൽവേ കാറ്ററിങ് ജീവനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ രേഖാചിത്രം റെയിൽവേ പോലീസ് പുറത്തിറക്കി.

മധ്യപ്രദേശ് ഝാൻസി സ്വദേശി ദേവർഷി വർമയാണ് (23) കൊല്ലപ്പെട്ടത്. കൊല നടത്തിയശേഷം തീവണ്ടിയിൽനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ വീഡിയോദൃശ്യവും പുറത്തുവിട്ടു.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

40-42 വയസ്സുതോന്നിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ചയാളാണ് വീഡിയോദൃശ്യത്തിലുള്ളത്. പരിശോധകൻ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് തീവണ്ടി ബെലഗാവിക്കടുത്തെത്തിയപ്പോഴാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധകൻ അഷ്‌റഫ് അലിക്കും മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിരുന്നു.

അക്രമം തടയുന്നതിനിടെയാണ് ദേവർഷി വർമയ്ക്ക് കുത്തേറ്റത്. തീവണ്ടിയിലെ എസ്. 8 സ്ലീപ്പർ ക്ലാസ് കോച്ചിലായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts