പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ: ദിവസങ്ങളോളം പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ ആർ.എസ്.എസ്-സി.പി.എം രാഷ്ട്രീയ തർക്കങ്ങളിലെ സജീവ സാന്നിധ്യവും സ്വർണ്ണക്കടത്ത് കേസുകളിലെ സംശയിക്കപ്പെടുന്ന വ്യക്തിയുമായ അർജുൻ ആയങ്കിയെ പോലീസ് സാഹസികമായി പിടികൂടി റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിക്കാതിരുന്നതിനെ തുടർന്ന് ഇയാളെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.

മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിലെ നടപടി. കേസിൽ ജാമ്യം ലഭിച്ചാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ എറണാകുളത്തു നിന്നുള്ള പോലീസ് സംഘവും കണ്ണൂരിൽ എത്തിയിരുന്നു.

  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്

എന്നാൽ പ്രതി റിമാൻഡിലായതോടെ, കോതമംഗലം ഊന്നുകൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇനി കോടതിയിൽ പ്രത്യേക അപേക്ഷ നൽകേണ്ടിവരും. അപേക്ഷ അംഗീകരിച്ചാൽ മാത്രമേ ഇയാളെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കൂ. ഇന്നുതന്നെ കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിലേക്ക് മാറ്റാമെന്ന പ്രതീക്ഷയിലായിരുന്നു എറണാകുളം പോലീസ് സംഘം എത്തിയിരുന്നത്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഇന്ന് പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ താളിക്കാവിലുള്ള അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് കണ്ണൂർ പോലീസ് സംഘം അർജുൻ ആയങ്കിയെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് സാഹസികമായി കീഴടക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts