നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ബെംഗളൂരു: നൈസ് (NICE) റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി മുതൽ ടോൾ നിരക്ക് സ്വന്തമായി നൽകണമെന്ന് ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). കൈവശം സ്റ്റുഡന്റ്സ് പാസുള്ള വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാണെങ്കിലും നൈസ് റോഡിലെ ടോൾ തുക ഇളവിൽ ഉൾപ്പെടില്ലെന്നും അത് യാത്രക്കാർ തന്നെ നൽകണമെന്നുമാണ് ബിഎംടിസി വ്യക്തമാക്കിയത്.

നെലമംഗല, ഇലക്ട്രോണിക് സിറ്റി, കെങ്കേരി, മാതവാര, ഹൊസക്കെരഹള്ളി എന്നീ പ്രധാന ഭാഗങ്ങളിൽ നിന്നാണ് നിലവിൽ നൈസ് റോഡ് വഴി ബിഎംടിസിയുടെ വിവിധ ബസ് സർവീസുകൾ പ്രവർത്തിക്കുന്നത്. ഈ റൂട്ടുകളിൽ ദിവസേന ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യാത്ര ചെയ്യുന്നത്. പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ നൈസ് റോഡ് വഴി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ബസ് പാസിന് പുറമെ ദിവസേന ടോൾ നിരക്കും നൽകേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts