പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് കാപ്ജെമിനി ജീവനക്കാരനായ യുവാവ് മരിച്ചു; 2 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഐടി ജീവനക്കാരൻ മരിച്ചു. ബെള്ളാരി സ്വദേശി അരവിന്ദ് (23) മരിച്ചതിൽ പിജി ഉടമ ഉൾപ്പെടെ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. വിഷ്ണു, ജീവനക്കാരൻ റോജ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്ജെമിനിയിൽ സീനിയർ അനലിസ്റ്റാണ് അരവിന്ദ്. കുർണൂലിൽ നിന്നുള്ള വെങ്കിടേഷ് (28), ഉത്തരാഖണ്ഡിൽ നിന്നുള്ള വിശാൽ വർമ്മ (23), ഉത്തരാഖണ്ഡിൽ സിവി ഗോയൽ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

നിലവിൽ ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റവരെല്ലാം. 43 മുറികളുള്ള ഏഴ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts