മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ നഗരത്തിലേക്ക് പ്രവേശിക്കുന്ന മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ റോഡിന്റെ വീതി കൂട്ടൽ ആരംഭിച്ചു.

എക്സ്പ്രസ് വേയിലേക്ക് പ്രവേശിക്കാൻ നഗരത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ റിങ് റോഡ് ജംക്‌ഷനിൽ മണിക്കൂറോളമാണ് ഗതാഗതകുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് .സിഗ്‌നൽ ലൈറ്റുകൾ, മീഡിയനുകൾ എന്നിവ കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചിരുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

42.5 കിലോമീറ്റർ വരുന്ന റിങ് റോഡ് എക്സ്പ്രസ് വേയ്ക്ക് പുറമേ ബന്നൂർ റോഡ്, ടി.നരസിപുര റോഡ്, നഞ്ചൻഗുഡ് റോഡ്, ഹുൻസൂർ റോഡ് എന്നിവയെയും ബന്ധിപ്പിക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങൾ മൈസൂരു നഗരം ഒഴിവാക്കി റിങ് റോഡ് വഴിയാണ് എക്സ്പ്രസ് വേയിലേക്ക് പ്രവേശിക്കുന്നത്. സിഗ്‌നൽ ലൈറ്റുകൾ പുനസ്ഥാപിക്കുന്ന പ്രവൃത്തികളും ടാറിങ്ങും ഈ ആഴ്ച പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts