അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ ഭരിക്കും ; മന്ത്രി എം.ബി പാട്ടീൽ

ബെംഗളൂരു: മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷവും തുടരുമെന്ന് മന്ത്രി എം ബി പാട്ടീൽ.

തിങ്കളാഴ്ച മൈസൂരുവിലാണ് പാട്ടീൽ വിവാദ പ്രസ്താവന നടത്തിയത്. അധികാരം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടായാൽ അക്കാര്യം ഞങ്ങളുടെ നേതൃത്വം മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. അദ്ദേഹം പറഞ്ഞതുതന്നെയാണു ഞാനും പറയുന്നത് എം ബി പാട്ടീൽ പറഞ്ഞു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

അതേസമയം, മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തയ്യാറായില്ല. വിഷയത്തിൽ ഹൈക്കമാൻഡ് പ്രതികരിക്കുമെന്ന് ശിവകുമാർ പറഞ്ഞു. അതേ സമയം എം ബി പാട്ടീലിനു ചുട്ട മറുപടി നൽകാൻ അറിയാമെന്നും അതു ചെയ്യില്ലെന്നും ശിവകുമാറിന്റെ സഹോദരനും കർണാടകയിലെ ഏക ലോക്സഭാംഗവുമായ ഡി കെ. സുരേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts