പ്ലസ് ടു ഫലം നാളെ; വേഗത്തിൽ അറിയാം ആപ്പിലൂടെ…

തിരുവനന്തപുരം: ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി പരീക്ഷകളുടെ ഫലം നാളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കും.

നാളെ വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാര്‍ത്തസമ്മേളനത്തിലൂടെയാണ് പ്ലസ് ടു ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫലം ലഭിച്ച്‌ തുടങ്ങും. ഇതിനായി അഞ്ച് വെബ്സൈറ്റുകളും മൂന്ന് ആപ്ലിക്കേഷനുകളുമാണ് ഹയര്‍ സക്കൻഡറി പരീക്ഷ ഡയറക്ടറേറ്റ് (ഡിഎച്ച്‌എസ്‌ഇ) സജ്ജമാക്കിയിരിക്കുന്നത്.

പ്ലസ് ടു ഫലങ്ങള്‍ എവിടെ അറിയാം?

അഞ്ച് വെബ്സൈറ്റുകളിലൂടെയും മൂന്ന് ആപ്പുകളിലൂടെയുമാണ് ഇത്തവണത്തെ ഹയര്‍ സക്കൻഡറി, വിഎച്ച്‌എസ്‌ഇ ഫലം പ്രഖ്യാപിക്കുന്നത്. എച്ച്‌എസ്‌ഇ, വിഎച്ച്‌എസ്‌ഇ ഫലങ്ങള്‍ ഈ വെബ്സൈറ്റുകള്‍ വഴി അറിയാൻ സാധിക്കുന്നതാണ്. വെബ്സൈറ്റുകള്‍ക്ക് പുറമെ സഫലം 2023, പിആര്‍ഡി ലൈവ്, iExaMS – Kerala എന്നീ ആപ്ലിക്കേഷനുകള്‍ വഴി പ്ലസ് ടു ഫലങ്ങള്‍ അറിയാൻ സാധിക്കുന്നതാണ്. ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

കേരള ഇൻഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കെഐടിഇ) വികസിപ്പിച്ചെടുത്ത ആപ്പാണ് സഫലം. സഫലം 2023 ആപ്ലിക്കേഷൻ സ്കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല തിരിച്ചുള്ള ഫലങ്ങളുടെ വിശകലനവും നല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us