ട്രാൻസ്‌ജെൻഡറായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ 

ബെംഗളൂരു: ട്രാൻസ്‌ജെൻഡറായ ലിവ്-ഇൻ പങ്കാളിയെ ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് 51 കാരിയായ സ്ത്രീ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

മെയ് 3ന് ഈസ്റ്റേൺ ബെംഗളൂരുവിലെ മുരുഗേഷ്പാലയിലെ വസതിയിലാണ് 42 വയസ്സുള്ള മഞ്ജു നായിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പ്രതിയായ പ്രേമ എന്ന യുവതിയ്‌ക്കൊപ്പമാണ് മഞ്ജു താമസിച്ചിരുന്നത്.

ഇരുവരുടെയും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ജുവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ പോലീസ് കണ്ടെത്തിയത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

പ്രാഥമിക അന്വേഷണത്തിനൊടുവിൽ പ്രേമയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ട്രാൻസ് പുരുഷനായി ജനിച്ച ശേഷം ലിംഗം മാറിയ മഞ്ജു നായിക് 20 വർഷമായി പ്രേമയോടൊപ്പം ദമ്പതികളായി ജീവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഏപ്രിൽ 26ന് മഞ്ജു നായിക് മദ്യപിച്ചെത്തിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി.

വാക്കുതർക്കത്തിനിടെ മഞ്ജു പ്രേമയെ മർദ്ദിക്കാൻ തുടങ്ങി.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

മഞ്ജു നായിക് കത്തിയുമായി ആക്രമിക്കാൻ വന്നപ്പോൾ ടവ്വൽ കൊണ്ട് പ്രേമ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

മേയ് മൂന്നിനാണ് മഞ്ജുവിൻ്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts