മനുഷ്യ വന്യജീവി സംഘർഷം; 24 മണിക്കൂറിനകം സംസ്ഥാനം നഷ്ടപരിഹാരം ലഭ്യമാക്കണം

മനുഷ്യ-വന്യജീവി സംഘർഷത്തിൽ 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്‍റ് തുടങ്ങിയ പദ്ധതികൾക്കായി അനുവദിച്ച തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.

മരിച്ചവരുടെയോ സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകണം. ദാരുണമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപയും നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം നൽകും. വന്യജീവി ആക്രമണത്തിൽ വിളകൾ നശിച്ച കർഷകർക്ക് പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലൂടെ അനുബന്ധ ധനസഹായം നൽകാമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts