യാത്രക്കാർക്ക് ആശ്വാസം: ഈ ട്രെയിൻ ഇനി ‘സൂപ്പർഫാസ്റ്റ്’; സമയക്രമത്തിലും നമ്പറിലും മാറ്റം; ബെംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനെത്തി

ബെംഗളൂരു: ദീർഘദൂര യാത്രക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ജോധ്പൂർ – ബെംഗളൂരു – ജോധ്പൂർ ദ്വൈവാര ട്രെയിനിനെ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസായി അപ്‌ഗ്രേഡ് ചെയ്തു. യാത്രാസമയം കുറയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.

പുതിയ ട്രെയിൻ നമ്പറുകൾ
സൂപ്പർഫാസ്റ്റ് പദവി ലഭിച്ചതോടെ ട്രെയിനിന്റെ നമ്പറുകളിലും മാറ്റം വന്നിട്ടുണ്ട്. പഴയ നമ്പറായ 16507/16508 ഇനി മുതൽ ഉപയോഗത്തിലുണ്ടാകില്ല.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ട്രെയിൻ നമ്പർ 20693 (ജോധ്പൂർ – ബെംഗളൂരു): ഫെബ്രുവരി 26 വ്യാഴം മുതൽ ഈ പുതിയ നമ്പറിലായിരിക്കും സർവീസ്.

ട്രെയിൻ നമ്പർ 20694 (ബെംഗളൂരു – ജോധ്പൂർ): ഫെബ്രുവരി 23 തിങ്കളാഴ്ച മുതൽ ഈ പുതിയ നമ്പറിൽ സർവീസ് ആരംഭിച്ചു കഴിഞ്ഞു.

സർവീസ് വിവരങ്ങൾ
ആഴ്ചയിൽ രണ്ട് ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്:

ജോധ്പൂരിൽ നിന്ന്: വ്യാഴം, ശനി.

ബെംഗളൂരുവിൽ നിന്ന്: തിങ്കൾ, ബുധൻ.

രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ ട്രെയിൻ ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ഉപകാരമാണ്. സൂപ്പർഫാസ്റ്റ് പദവിയിലേക്ക് ഉയർന്നതോടെ സ്റ്റോപ്പുകളിൽ ക്രമീകരണം വരാനും ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരാനും സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
[masterslider id="10"]

Related posts