ഉറക്കത്തിലെ ചലനങ്ങൾ തിരിച്ചറിഞ്ഞ് ഫാൻ നിയന്ത്രിക്കുന്ന എഐ റൂംമേറ്റിനെ നിർമ്മിച്ച് ബെംഗളൂരുവിലെ ഒരു ടെക്കി; വീഡിയോ കാണാം

ബെം​ഗളൂരു : പുലർച്ചെ 3 മണിക്ക് തണുത്തുകാലം വരുമ്പോൾ പുതപ്പ് വലിച്ചിടണോ അതോ ഫാൻ ഓഫ് ചെയ്യണോ എന്നാലോചിച്ച് ഉറക്കം കളയുന്നവർക്കായി ഒരു ‘AI റൂംമേറ്റിനെ’ അവതരിപ്പിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ടെക്കി. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ കണ്ട്പിടുത്തം.

ബെംഗളൂരു സ്വദേശിയായ പങ്കജ് ആണ് തന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാൻ ഈ നൂതനമായ AI സംവിധാനം വികസിപ്പിച്ചത്. മുറിയിലെ ക്യാമറയിലൂടെ ഉറക്കത്തിലെ ശാരീരിക ചലനങ്ങൾ AI നിരീക്ഷിക്കും. കൈകാലുകൾ പുറത്തിട്ടാണ് കിടക്കുന്നതെങ്കിൽ ചൂട് അനുഭവപ്പെടുന്നു എന്ന് മനസ്സിലാക്കി AI ഫാൻ ഓൺ ചെയ്യും. ശരീരം ചുരുട്ടിക്കൂടി പുതപ്പിനുള്ളിലാണെങ്കിൽ തണുക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ഫാൻ ഓഫ് ചെയ്യും.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

https://x.com/the2ndfloorguy/status/2014937694506483964?s=20

‘Mediapipe Pose Vision’ മോഡൽ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. സിഗ്നലുകൾ ലഭിക്കുന്ന മുറയ്ക്ക് ഒരു മെക്കാനിക്കൽ സ്വിച്ച് പുഷർ വഴി ഫാൻ സ്വിച്ച് തനിയെ പ്രവർത്തിക്കും.

താൻ നിർമ്മിച്ച ഈ സംവിധാനത്തെ ഒരു ‘AI റൂംമേറ്റ്’ എന്നാണ് പങ്കജ് വിശേഷിപ്പിക്കുന്നത്. ഫാൻ നിയന്ത്രിക്കുക മാത്രമല്ല, 24 മണിക്കൂറും നിരീക്ഷിക്കുകയും, മോശം ശീലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പനയെന്ന് അദ്ദേഹം പറയുന്നു.

പങ്കജിന്റെ ഈ പരീക്ഷണം നെറ്റിസൺസ്ക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്: “ഇതൊരു വിപ്ലവകരമായ മാറ്റമാണെന്നും എവിടെ നിന്ന് ഇത് വാങ്ങാൻ കിട്ടും” എന്നുമാണ് പലരുടെയും ചോദ്യം. കിടപ്പുമുറിയിൽ 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഇത് ഭയപ്പെടുത്തുന്ന ഒന്നാണെന്നും ഒരു വിഭാഗം വാദിക്കുന്നു.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

ബെംഗളൂരുവിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും ഒരു ടെക്കിയുടെ മടിയും ചേർന്നപ്പോൾ പിറന്നത് കൗതുകകരമായ ഒരു സാങ്കേതിക വിദ്യയാണെന്നതിൽ സംശയമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
[masterslider id="10"]

Related posts