ബെംഗളൂരുവിൽ നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ നിർമാണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി

ബെംഗളൂരു : ബെംഗളൂരുവിൽ നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ രണ്ട് പാതകളുടെ നിർമാണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി.

രണ്ട് പാതകളിലായി 44.65 കിലോമീറ്ററായിരിക്കും ആകെ ദൈർഘ്യം. ജെ.പി. നഗർ നാലാം ഫേസ് മുതൽ കെംപാപുര വരെയാകും ഒന്നാം ഇടനാഴി. 32.15 കിലോമീറ്റർ നീളമാകും ഈ പാതയ്ക്കുണ്ടാവുക.

ഹൊസഹള്ളി മുതൽ മാഗഡി റോഡ് വഴി കഡ്ബഗരെ വരെയാണ് രണ്ടാം ഇടനാഴി. 12.50 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

മെട്രോ മൂന്നാംഘട്ടം 2028-ൽ പ്രവർത്തനം ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ നിർമാണച്ചെലവിന്റെ 85 ശതമാനം സംസ്ഥാന സർക്കാരും ബാക്കി കേന്ദ്ര സർക്കാരുമാകും വഹിക്കുക.

ബെംഗളൂരു അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഗതാഗതക്കുരുക്കെന്നും ഇത് പരിഹരിക്കാൻ അനുയോജ്യമായത് മെട്രോയാണെന്നും റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു.

നമ്മ മെട്രോയുടെ രണ്ട എ, രണ്ട് ബി ഘട്ടങ്ങൾ ഒന്നോ രണ്ടോ വർഷത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts