തൃശ്ശൂർ: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്‌ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്‌ലാറ്റ് ഉണ്ട്.
Read MoreDay: 23 February 2026
അതിജീവിതയെ ഫോണില്‍ വിളിച്ചു രാഹുൽ മാങ്കൂട്ടത്തിൽ; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ പരാതി അടക്കം കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു പൊലീസ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇക്കഴിഞ്ഞ പതിനേഴാം തീയതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന്…
Read Moreടി പി വധക്കേസ് പ്രതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിൻ്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിബാബു നല്‍കിയ അപ്പീലിലാണ് സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിൽ ജ്യോതിബാബുവിന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജ്യോതിബാബു നല്‍കിയ അപ്പീലിൽ അന്തിമ തീരുമാനമെടുക്കുംവരെ ജാമ്യവും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി.
Read Moreഗാന്ധി ദൈവം തമ്പുരാനോ? അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്
കോട്ടയം: ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി സി ജോര്‍ജ് പറഞ്ഞു. ഒരു ഓണ്‍ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും…
Read Moreഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു…
Read Moreപഠനമുറിയിൽ ഫോൺ വേണ്ട; സ്കൂളുകളിലും കോളേജുകളിലും മൊബൈൽ നിരോധനം? നിർണ്ണായക സൂചനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവകരമായ സൂചനകൾ നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്കൂളുകളിലും കോളേജുകളിലും മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ആലോചിക്കുന്നതായി സർവകലാശാലകളുടെ പുരോഗതി അവലോകന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നു എന്ന പരാതികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. വിസിമാരുടെ അഭിപ്രായം തേടി മൊബൈൽ…
Read Moreഎച്ചൂസ്മി; ചൂട് എടുത്തിട്ടാട്ടോ; എസിയിൽ ‘തണുപ്പുകായൻ’ കയറി പാമ്പ്! വിമാനത്താവളത്തിൽ പരിഭ്രാന്തി; വീഡിയോ കാണാം
കൊടും ചൂടിൽ നിന്ന് രക്ഷനേടാൻ വിമാനത്താവളത്തിലെ എസി പ്ലാൻ്റിന് മുകളിൽ അഭയം തേടിയ ഏഴടി നീളമുള്ള ചേര (Rat Snake) യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ മുൾമുനയിലാക്കി. മുംബൈ വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള എസി പ്ലാൻ്റ് ഏരിയയിലാണ് അപ്രതീക്ഷിത അതിഥിയെ കണ്ടെത്തിയത്. പരിശോധനകളും തിരക്കുകളും നടക്കുന്നതിനിടെയാണ് എയർ കണ്ടീഷണറിന് മുകളിൽ വളരെ സുഖമായി ഇരിക്കുന്ന പാമ്പിനെ ഒരാൾ ശ്രദ്ധിച്ചത്. ഏകദേശം ഏഴടി നീളമുള്ള പാമ്പിനെ കണ്ടതോടെ വിമാനത്താവളത്തിൽ നിമിഷനേരം കൊണ്ട് പരിഭ്രാന്തി പടർന്നു. വിവരമറിഞ്ഞ ഉടൻ തന്നെ വിമാനത്താവള അധികൃതർ മൃഗസംരക്ഷണ സംഘടനയെ വിവരം അറിയിച്ചു.…
Read Moreതറയിൽ കൂട്ടിയിട്ട ഭക്ഷ്യവസ്ഥുവിൽ കയറിയിരുന്ന് പാക്കിംഗ്; ഭക്ഷണശാലകളിലെ ‘വൃത്തി’ വീണ്ടും ചർച്ചയാകുന്നു! വീഡിയോ കാണാം
പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങുന്നവർക്കും ഒരുപോലെ മുന്നറിയിപ്പായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തരേന്ത്യൻ വിഭവമായ ‘പോഹ’ (അവിൽ) നിർമ്മിക്കുന്ന ഒരു ഫാക്ടറിയിലെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഫാക്ടറിയുടെ വൃത്തിഹീനമായ തറയിൽ പോഹ വൻതോതിൽ കൂട്ടിയിട്ടിരിക്കുന്നത് വീഡിയോയിൽ കാണാം. അവിടെയുള്ള തൊഴിലാളികൾ ഈ ഭക്ഷണക്കൂമ്പാരത്തിന് മുകളിൽ ഇരുന്നുകൊണ്ടും ചവിട്ടിക്കൊണ്ടുമാണ് കവറുകളിൽ പാക്ക് ചെയ്യുന്നത്. യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ‘പ്രീമിയം ക്വാളിറ്റി’ എന്ന പേരിൽ വിപണിയിലെത്തുന്ന പല ഭക്ഷണസാധനങ്ങളും തയ്യാറാക്കുന്നതെന്ന് ഈ…
Read Moreചിക്കൻ കറിയിൽ ‘പ്ലാസ്റ്റിക്’ ട്വിസ്റ്റ്! പാക്കിംഗ് കവർ പോലും മാറ്റാതെ പാചകം; വീട്ടുജോലിക്കാരിയുടെ വീഡിയോ വൈറൽ
പാചക പരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗമാകാറുണ്ടെങ്കിലും, ഇത്തരത്തിലൊന്ന് ആരും സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. കോഴിയുടെ പാക്കിംഗ് കവർ പോലും മാറ്റാതെ അത് ചട്ടിയിലിട്ട് കറിവെച്ച ഒരു വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം. പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ സൗരവ് ദേവ്റാണിയാണ് തന്റെ വീട്ടിൽ നടന്ന ഈ വിചിത്ര സംഭവം ക്യാമറയിൽ പകർത്തി പങ്കുവെച്ചത്. “ഞാൻ എന്റെ വീട്ടുജോലിക്കാരിയെ പിരിച്ചുവിടണോ?” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുക്കളയിൽ ചിക്കൻ കറി തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ നോക്കിയ സൗരവ് ശരിക്കും ഞെട്ടിപ്പോയി. മസാലയും…
Read Moreനൈസ് – എക്സ്പ്രസ് വേയിലേക്കുള്ള പുതിയ ലിങ്ക് റോഡ് ഉടൻ തുറക്കും
ബെംഗളൂരു: നൈസ് റോഡിലേക്ക് (NICE Road) അതിവേഗം പ്രവേശിക്കാൻ സഹായിക്കുന്ന പുതിയ ലിങ്ക് റോഡ് ഉടൻ തുറക്കും. മൈസൂരു റോഡിലെ ദീപഞ്ജലി നഗർ ജംഗ്ഷനിൽ (BHEL-ന് സമീപം) നിന്ന് പി.ഇ.എസ് കോളേജിന് അടുത്തുള്ള നൈസ് റോഡ് ക്ലോവർ ലീഫ് വരെയുള്ള 1.5 കിലോമീറ്റർ പാതയാണ് ഗതാഗതത്തിന് സജ്ജമാകുന്നത്. നിലവിൽ നൈസ് റോഡിൽ പ്രവേശിക്കാൻ വാഹനങ്ങൾ ഏറെ ദൂരം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പുതിയ നാലുവരി പാത വരുന്നതോടെ. 3 മിനിറ്റിൽ നൈസ് റോഡിലെത്താം. ദീപഞ്ജലി നഗറിൽ നിന്ന് വെറും മൂന്ന് മിനിറ്റ് കൊണ്ട് നൈസ് റോഡ്…
Read More