ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു വര്‍ഗീസ് എന്നും ഷഹനാസ് പറയുന്നു. മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചയാളുടെ പ്രൊഫൈല്‍ ലിങ്കും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മേല്‍ നടപടികള്‍ ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts