ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ പെരിയ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരേ ദേവസ്വംവകുപ്പിന്റെ നടപടി.
മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടിയ നാല് പേര്ക്കെതിരേയാണ് നടപടിയെടുത്തത്
വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രത്തിലെ സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെയാണ് ക്ഷേത്രത്തിൽനിന്ന് നീക്കിയത്.
ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇനി ഇടപെടരുതെന്ന് അവർക്ക് താക്കീതുനൽകി.
ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലായ് രണ്ടിന് കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്ന് കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
