ആശയവിനിമയങ്ങൾ പൂർണമായും കന്നഡയിലാക്കുന്നതിനുള്ള നടപടി കർശനമാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു : സർക്കാർതലത്തിൽ നടത്തുന്ന ആശയവിനിമയങ്ങൾ പൂർണമായും കന്നഡയിലാക്കുന്നതിനുള്ള നടപടി കർശനമാക്കി സംസ്ഥാന സർക്കാർ.

ഫയലുകളിലെ കുറിപ്പുകൾ അടക്കം എല്ലാ ആശയവിനിമയങ്ങളും അറിയിപ്പുകളും കന്നഡയിലായിരിക്കണമെന്നാണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശം. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

ഫയലുകൾ പൂർണമായും കന്നഡയിലായിരിക്കണം. അല്ലാതെയുള്ള ഫയലുകൾ തിരിച്ചയക്കുമെന്നും മുന്നറിയിപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര സർക്കാരുമായുമുള്ള ആശയവിനിമയമല്ലാതെയുള്ള എല്ലാ സർക്കാർ നടപടികളും കന്നഡയിൽ വേണമെന്ന് നേരത്തെ തന്നെ സർക്കാർ നിർദേശിച്ചിട്ടുള്ളതാണ്.

എന്നാൽ ഇത് പൂർണമായും പാലിക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും സർക്കുലർ ഇറക്കിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts