ഇസ്രായേൽ-ഇറാൻ യുദ്ധം: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി; റദ്ദാക്കിയ സർവീസുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കുകയും ഇറാൻ തിരിച്ചടി തുടങ്ങുകയും ചെയ്തതോടെ മിഡിൽ ഈസ്റ്റിലെ ആകാശം യുദ്ധഭീതിയിലായതാണ് സർവീസുകളെ ബാധിച്ചത്. റദ്ദാക്കിയ പ്രധാന സർവീസുകൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായ്, അബുദാബി, ജിദ്ദ, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നവ: രാത്രി 8.20-നുള്ള എമിറേറ്റ്സ് ദുബായ് സർവീസ്. രാത്രി 10.10-നുള്ള ഇൻഡിഗോ റിയാദ് സർവീസ്.…

Read More

യുഎഇയിൽ അതീവ ജാഗ്രത: ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു; ദുബായ് വിമാനത്താവളം അടച്ചു

ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) അതീവ ജാഗ്രത. ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് ഗൾഫ് മേഖല യുദ്ധഭീതിയിലായത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. എല്ലാ സർവീസുകളും റദ്ദാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ…

Read More

ക്രൂരതയുടെ അങ്ങേയറ്റം: കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരനെ യുവാവ് തലകീഴായി നിലത്തെറിഞ്ഞു; ദൃശ്യങ്ങൾ കാണാം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പിഞ്ചുകുഞ്ഞിനോട് യുവാവിന്റെ ക്രൂരത. വീടിന് പുറത്ത് റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രകോപനമില്ലാതെ എടുത്ത് റോഡിലേക്ക് തലകീഴായി എറിയുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിൽ സാധാരണ പോലെ കളിച്ചുനിൽക്കുകയായിരുന്ന കുട്ടിയെ അടുത്തുവന്ന യുവാവ് പെട്ടെന്ന് തലയോളം ഉയർത്തുകയും തുടർന്ന് സർവ്വശക്തിയുമെടുത്ത് റോഡിലേക്ക് തലകീഴായി എറിയുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നിലവിളിച്ച കുട്ടിയെ യുവാവ് വീണ്ടും ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു മൃഗത്തോടടുക്കുന്ന ക്രൂരതയോടെയാണ് ഇയാൾ കുട്ടിയോട് പെരുമാറിയത്. എന്തിനാണ് ഇയാൾ കുട്ടിയെ ഇത്ര ക്രൂരമായി ഉപദ്രവിച്ചതെന്നോ ഇവർ…

Read More

അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് അശോക

ബെംഗളൂരു: 2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ കുമാരസ്വാമി എന്‍ഡിഎ സഖ്യത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വിധത്തില്‍ മകനും യുവജനതാദള്‍ സംസ്ഥാന അധ്യക്ഷനുമായ നിഖില്‍ ഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . ഇതിനു മറുപടി പറയുകയായിരുന്നു അശോക

Read More

വിദ്യാര്‍ഥിയുടെ മുടിമുറിച്ചു മര്‍ദിച്ചു 3 അധ്യാപകര്‍ക്ക് എതിരെ കേസ്

ബെംഗളുരു റായ്ച്ചൂര്‍ സിന്ധന്നൂരിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ മുടി മുറിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ 3 അധ്യാപകര്‍ക്കെതിരെ കേസെടുത്തു. ഹോളിഫാമിലി സ്‌കൂള്‍ അധ്യാപകരായ ഗ്യാന്‍ പ്രകാശ്, സ്വാതി, വിശാലാക്ഷി എന്നിവര്‍ ക്കെതിരെയാണ് കേസെടുത്തത്. ഗ്യാന്‍ പ്രകാശ് ഇടിച്ചതായും സ്വാതി ബാഡ്മിന്റന്‍ റാക്കറ്റ് കൊണ്ടു തല്ലിയെന്നും കുട്ടിയുടെ പിതാവ് മുഹമ്മദ് മുസ്തഫ നല്‍കിയ പരാതിയിലുണ്ട്. രക്ഷിതാക്കളെ ഫോണില്‍ വിളിച്ചറിയിക്കാന്‍ കുട്ടി ശ്രമിച്ചതി നെ തുടര്‍ന്ന് അധ്യാപകര്‍ വിണ്ടും ഉപദ്രവിച്ചതായും പരാതി യില്‍ പറയുന്നു.

Read More

പട്ടികജാതി ആഭ്യന്തര സംവരണ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ബെംഗളുരു നിയമസഭയിലും നി യമനിര്‍മാണ കൗണ്‍സിലിലും പാസാക്കിയ പട്ടികജാതി ആഭ്യന്തര സംവരണ ബില്ലിന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കി. പട്ടികജാതിക്കാര്‍ക്കിടയിലെ 101 ഉപസമുദായങ്ങളെ 3 വിഭാഗമായി തിരിച്ച് പിന്നാക്കാവസ്ഥയ്ക്ക് ആനുപാതികമായ സംവരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍ണാടക ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് സബ് ക്ലാസിഫിക്കേഷന്‍ നിയമമാണിത്. ഒഴിഞ്ഞു കിടക്കുന്ന 54,000 തസ്തികകളില്‍ പട്ടിക വിഭാഗങ്ങളുടെ ഉയര്‍ത്തിയ സംവരണ പരിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു മുന്നില്‍ ഇതോടെ വഴി തുറന്നു. പട്ടിക ജാതിക്കാര്‍ക്കുള്ള 17% സംവരണം ദലിത് റൈറ്റ്- 6%, ദലിത് ലെഫ്റ്റ്-6%, ടച്ചബിള്‍ ദലിത്- 5% എന്നിങ്ങനെ…

Read More

തെരുവുനായ, പാമ്പ് കടി: ഇരകൾക്ക് സൗജന്യ ചികിത്സയും പ്രത്യേക കർമ്മപദ്ധതിയുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് പേവിഷബാധ (Rabies) നിർമ്മാർജ്ജനം ചെയ്യുന്നതിനും പാമ്പ് കടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനുമായി വിപുലമായ കർമ്മപദ്ധതികൾ പ്രഖ്യാപിച്ച് കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്. ‘സാപ്രേ’ (SAPRE), ‘സാപ്‌സെ’ (SAPSE) എന്നീ പേരുകളിലാണ് ഈ പുതിയ ആക്ഷൻ പ്ലാനുകൾ നടപ്പിലാക്കുന്നത്. പേവിഷബാധ തടയാൻ ‘സാപ്രേ’ (SAPRE) പേവിഷബാധ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗമായി (Notifiable Disease) സർക്കാർ പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്-ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനും (ARV) ഇമ്മ്യൂണോഗ്ലോബുലിനും (RIG) സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികൾ മതിയായ അളവിൽ വാക്സിൻ…

Read More

റിയൽ കേരള സ്റ്റോറി; ക്ഷേത്രമുറ്റത്ത് ഇഫ്താര്‍ വിരുന്ന് വൈറൽ ആകുന്നു

കാസര്‍കോട്: ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുന്‍പേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യുഎഇ കമ്മിറ്റിയുടെ മുന്‍കൈയില്‍ നോമ്പുതുറയ്ക്ക് വേദിയായത്. മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു. റംസാന്‍ വ്രതാനുഷ്ഠാനമുള്ളതിനാല്‍ പുനഃപ്രതിഷ്ഠാ ഉത്സവത്തിന്റെ അന്നദാനത്തിന് ക്ഷേത്രത്തിന് സമീപത്തെ മുസ്ലിംമത വിശ്വാസികള്‍ക്ക് പങ്കെടുക്കാനായിരുന്നില്ല. അതിന് പരിഹാരമായിട്ടാണ് സമൂഹനോമ്പുതുറ ഒരുക്കിയതെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി പറഞ്ഞു.

Read More

അടിമുടി മാറ്റം; രണ്ട് പുതിയ സേവനങ്ങളുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളില്‍ സേവനം ഉപയോഗിക്കാം. തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. ചലോ ആപ്പില്‍ നോക്കിയാല്‍ ബസ് വരുന്നത് അറിയാനാകും. നിശ്ചിത സ്ഥലത്ത് ഏതുസമയത്ത് എത്തുമെന്ന് അറിയാനാകും.…

Read More
Click Here to Follow Us