അടിമുടി മാറ്റം; രണ്ട് പുതിയ സേവനങ്ങളുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു.

ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളില്‍ സേവനം ഉപയോഗിക്കാം.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. ചലോ ആപ്പില്‍ നോക്കിയാല്‍ ബസ് വരുന്നത് അറിയാനാകും.

നിശ്ചിത സ്ഥലത്ത് ഏതുസമയത്ത് എത്തുമെന്ന് അറിയാനാകും. അതിന് അനുസരിച്ച് സ്ഥലത്ത് എത്തണം. യാത്രക്കാരെ കാത്തുനില്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുതന്നെ ആദ്യമാണ് പൊതുഗതാഗതമേഖലയില്‍ ഇത്തരം സംവിധാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts