കേരള ആർടിസിയുടെ മുൻ എംഡി നിര്യാതനായി.

ബെംഗളൂരു : കേരളഎസ്ആർടിസി മുൻ എംഡി ആന്റണി ചാക്കോ (57) അന്തരിച്ചു. മകന്റെ ഫ്ലാറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഊട്ടിയിലെ സെൻട്രൽ അഗ്രികൾച്ചർ ആൻഡ് അലൈഡ് ഫാമേഴ്സിന്റെ ജോയിന്റ് എംഡിയായിരുന്നു.

2014ലാണ് അദ്ദേഹം കെഎസ്ആർടിസിയുടെ എംഡിയായത്. അലപ്പുഴ എട്ടുകെട്ടിൽ റിട്ടയേർഡ് പിഡബ്ല്യുഡി ചീഫ് എൻജിനീയർ എം.എ. ചാക്കോയുടെയും സൂസമ്മയുടെയും മകനാണ്. കെഎസ്ആർടിസിക്കു പുറമേ എച്ച്എംടി ഉൾപ്പടെ വിവിധ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചിട്ടുണ്ട്.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

തൈക്കാട്ടുശ്ശേരി വാര്യംപറമ്പിൽ കുടുംബാംഗം റാണി ആന്റണിയാണു ഭാര്യ. ചാക്കോ ആന്റണി, ജോസഫ് ആന്റണി എന്നിവർ മക്കളാണ്. പരേതനായ ജിജോ ചാക്കോ, സജി ചാക്കോ, സിന്ധു ജോർജ്, മാത്യു ചാക്കോ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ നടക്കും. ദീപിക അസ്സോഷ്യേറ്റ് എഡിറ്ററും ഡൽഹി ബ്യുറോ ചീഫുമായ ജോർജ് കള്ളിവയൽ ഭാര്യാ സഹോദരനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts