ന്യൂഡല്‍ഹി: സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയെ കൊലപ്പെടുത്തിയത് ആരെന്നോ, എന്തിനെന്നോ അറിയാതെ കുഴങ്ങിയ പൊലീസിന് ഒടുവില്‍ തുമ്പായി കിട്ടിയത് മൃതദേഹം പൊതിഞ്ഞുകെട്ടിയ പെട്ടിയുടെ പുറത്ത് ഒട്ടിച്ചിരുന്ന സ്റ്റിക്കര്‍ ആയിരുന്നു.
ജൂഹി എന്ന സ്ത്രീയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ ജൂണ്‍ 21നാണ് കാട്ടില്‍ നിന്ന് കണ്ടെത്തുന്നത്. പക്ഷെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ യുവതി ധരിച്ച വസ്ത്രം കേന്ദ്രീകരിച്ച് പൊലീസ് നൂറോളം വസ്ത്ര വ്യാപാരശാലയില്‍ തിരച്ചില്‍ നടത്തി. തുടര്‍ന്ന് ശരീരം അരിച്ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നതിനാല്‍ അരിക്കടകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മൃതദേഹം കണ്ടെത്തിയ പെട്ടിയിലെ സ്റ്റിക്കര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പെട്ടിയുടെ മുകളില്‍ പതിപ്പിച്ചിരുന്ന സ്റ്റിക്കര്‍ ഒരു പായ്ക്കിംഗ് കമ്പനിയുടേതായിരുന്നു. അതില്‍ ഉണ്ടായിരുന്ന ഡെലിവറി കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജാവേദ് അക്തര്‍ എന്നയാളിലേക്ക് പൊലീസ് എത്തി.
ഷാര്‍ജയില്‍ താമസമാക്കിയ അലിഗഡ് സ്വദേശിയാണ് ജാവേദ് അക്തര്‍. ജാവേദുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇത്തരത്തില്‍ കുറേ ഒഴിഞ്ഞ പെട്ടികള്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലുള്ള മറ്റൊരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആ വീട് സജിത് അലി എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും പറഞ്ഞു.
ഷഹീന്‍ ബാഗിലെത്തിയ പൊലീസിന് സജിത് അലിയെ കണ്ടെത്താനായില്ല. ഇയാളും ഭാര്യയും ദിവസങ്ങള്‍ക്ക് മുന്‍പേ വീട് വിട്ടുപോയി എന്ന് സമീപവാസികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ സമീപത്തുള്ള സഹോദരന്‍ ഹസ്മത് അലിയുടെ വീട്ടില്‍ നിന്നും പൊലീസ് സജിത് അലിയെ പിടികൂടി.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചാണ് ജൂഹിയെ കൊലപ്പെടുതിയതെന്ന് പൊലീസിനോട് പറഞ്ഞു. ജൂഹി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു സഹോദരനായ ഇഷ്തിയാഖ് അലിയെ വിളിച്ചുവരുത്തുകയും രണ്ടുപേര്‍ കൂടി ശരീരം വെട്ടി നുറുക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ് സമീപത്തുള്ള കാറ്റില്‍ വലിച്ചെറിയുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ജൂഹിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് ഇയാളെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.