മസ്കറ്റ്: ടൂറിസം മേഖലയ്ക്ക് ഉണര്വ് പകരാന് ലക്ഷ്യമിട്ട് ഒമാന് ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയ്ക്ക് അഞ്ച് റിയാലാണ് നിരക്ക്. കഴിഞ്ഞ ദിവസമാണ് പൊലീസ് ആന്ഡ് കസ്റ്റംസ് ഇന്സ്പെക്ടര് ജനറല് ഹസന് മുന് മുഹ്സിന് അല് ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വിനോദ സഞ്ചാര ആവശ്യാര്ത്ഥം വരുന്നവര്ക്ക് അഞ്ച് റിയാല് ഫീസില് പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്നും ഈ വിസ നീട്ടി നല്കാവുന്നതാണെന്നും വിദേശികളുടെ താമസ നിയമത്തില് ഭേദഗതി വരുത്തിയുള്ള 129/2018മത്തെ നമ്പര് ഉത്തരവില് പറയുന്നു. ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് എന്ട്രി വിസകളുടെ പട്ടികയില് പുതുതായി ഉള്പ്പെടുത്തിയിരിക്കുന്നത്.
പത്ത് ദിവസം, ഒരു മാസം, ഒരു വര്ഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ടൂറിസ്റ്റ് വിസകളാണ് ഇനി ഒമാനില് ലഭ്യമാവുക. നേരത്തെ നിലവിലുണ്ടായിരുന്ന പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ കഴിഞ്ഞ വര്ഷം ഏപ്രിലിലാണ് നിര്ത്തലാക്കിയത്. ഇതോടെ സഞ്ചാരികള്ക്ക് 20 റിയാലിന്റെ ഒരു മാസത്തെ വിസ മാത്രമായിരുന്നു ആശ്രയം. ഹ്രസ്വകാല വിസ പുനഃസ്ഥാപിച്ചത് രാജ്യത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്.
ഒരു വര്ഷ കാലാവധിയുള്ള ടൂറിസ്റ്റ് വിസയുള്ളവര്ക്ക് ഒരു തവണ ഒമാനില് തങ്ങാവുന്ന സമയ പരിധി മൂന്നാഴ്ചയില്നിന്ന് ഒരു മാസമായി വര്ധിപ്പിച്ചുകൊണ്ട് സഞ്ചാരികളെ ആകര്ഷിക്കുന്നതിനായി കഴിഞ്ഞ വര്ഷവും ഒമാന് താമസ നിയമത്തില് ഭേദഗതി വരുത്തിയിരുന്നു. ഇതോടൊപ്പം സ്പോണ്സറില്ലാത്ത ഇ-വിസക്ക് അര്ഹരായ രാജ്യങ്ങളുടെ പട്ടികയില് കൂടുതല് രാജ്യങ്ങളെ ഉള്പ്പെടുത്തുകയും ചെയ്തിരുന്നു.
ടൂറിസ്റ്റ് വിസകള്ക്ക് ഇലക്ട്രോണിക് രീതിയില് മാത്രമേ ഇപ്പോള് അപേക്ഷിക്കാന് സാധിക്കുകയുള്ളൂ. ഇ-വിസയുമായി എത്തുന്നവരുടെ എമിഗ്രേഷന് നടപടികള് വേഗത്തിലാക്കാന് പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില് പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.