ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

ബെംഗളൂരു: നിർമാണം പൂർത്തിയായി ആളുകൾ താമസം തുടങ്ങാനിരുന്ന 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് പൊളിച്ചുനീക്കുന്നു. ദക്ഷിണ ബെംഗളൂരുവിലെ ഹാർലൂരിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റാണ് പൊളിച്ചുനീക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ഉത്തരവിട്ടത്. ഒരു കോടി മുതൽ അഞ്ച് കോടി രൂപ വരെ വിലമതിക്കുന്ന ഫ്ലാറ്റുകളുള്ള ഈ കെട്ടിടം പൊളിക്കുന്നത് ബെംഗളൂരു നഗരത്തിലെ ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ പൊളിക്കൽ നടപടിയായിരിക്കും.

സാങ്കേതിക തകരാറും വിസ്തൃതമായ പരിശോധനയും

എസ്.എൻ.എൻ രാജ് ഗ്രൂപ്പിന്റെ ‘എസ്.എൻ.എൻ രാജ് എറ്റേർണിയ’ പ്രൊജക്റ്റിലെ ഇ-3 (Block E-3) ബ്ലോക്കിനാണ് ഈ അപൂർവ തകരാർ സംഭവിച്ചിരിക്കുന്നത്. ആകെ 15 ടവറുകളിലായി 970 അപ്പാർട്ട്മെന്റുകളുള്ള ഈ ഭവന പദ്ധതിയിലെ 49 ഫ്ലാറ്റുകൾ അടങ്ങുന്ന ഇ-3 ബ്ലോക്കിന് മാത്രമാണ് ചരിവ് കണ്ടെത്തിയിട്ടുള്ളത്. ഈ ബ്ലോക്കിലെ എല്ലാ ഫ്ലാറ്റുകളും വിറ്റുതീരുകയും വാസയോഗ്യമാണെന്ന് വ്യക്തമാക്കുന്ന ഒക്യുപെൻസി സർട്ടിഫിക്കറ്റ് (OC) ജി.ബി.എ നൽകുകയും ചെയ്ത ശേഷമാണ് ഘടനയിലെ തകരാർ ശ്രദ്ധയിൽപ്പെട്ടത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

കമ്പനി നടത്തിയ ആഭ്യന്തര ഗുണനിലവാര പരിശോധനയിലാണ് കെട്ടിടത്തിന്റെ തകരാർ കണ്ടെത്തിയത്. കെട്ടിടം നിൽക്കുന്ന ഭൂമിയുടെ മണ്ണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയ പുറം ഏജൻസിക്ക് സംഭവിച്ച പിഴവാണ് തകരാറിന് കാരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പാറയും ലൂസ് സോയിലും (ഉറപ്പില്ലാത്ത മണ്ണ്) ചേർന്ന പ്രദേശത്ത് നടത്തിയ ബോർഹോൾ പരിശോധന കൃത്യമല്ലാത്തതിനാൽ ഫൗണ്ടേഷൻ ഡിസൈനിൽ തകരാർ സംഭവിക്കുകയായിരുന്നു.

തകരാർ പരിഹരിക്കുന്നതിലും നല്ലത് പുനർനിർമാണം; നിർമാതാക്കൾ

കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമിക്കാൻ നിർമാതാക്കളായ എസ്.എൻ.എൻ രാജ് ഗ്രൂപ്പ് സ്വയം തീരുമാനമെടുക്കുകയായിരുന്നു. തകരാറുകൾ പരിഹരിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ പല വിദഗ്ധരും ഉപദേശിച്ചെങ്കിലും ഉപഭോക്താക്കളുടെ ജീവന്റെ സുരക്ഷയും വിശ്വാസ്യതയും മുൻനിർത്തി മുഴുവൻ ടവറും പൊളിച്ചു മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കമ്പനി ഡയറക്ടർ അനുജ് സഞ്ജയ് ജെയിൻ വ്യക്തമാക്കി. വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

കാര്യം റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയെ (RERA) അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ നടപടികൾ ആരംഭിക്കും. പുനർനിർമാണത്തിന് ഏകദേശം 18 മുതൽ 20 മാസം വരെ സമയമെടുക്കും. ഇതിന്റെ സമ്പൂർണ സാമ്പത്തിക ബാധ്യത നിർമാതാക്കൾ തന്നെ വഹിക്കും. കൂടാതെ, താമസം വൈകുന്ന കാലയളവിലേക്ക് ഫ്ലാറ്റ് ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും നിർമാതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് ഉടമകൾക്ക് യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts