വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ബെംഗളൂരു: കോലാറിൽ, വീടിന് പിന്നിൽ അനധികൃതമായി കഞ്ചാവ് ചെടികൾ വളർത്തിയ പ്രതിയെ എക്സൈസ് പോലീസ് അറസ്റ്റ് ചെയ്തു.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് അസമത്ത് അഫ്രീന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതിയായ ചന്ദ്രപ്രകാശ് പിടിയിലായത്.

കോലാർ താലൂക്കിലെ ഹോഡൽവാഡി ഗ്രാമത്തിൽ ചന്ദ്രപ്രകാശും സുഹൃത്ത് ഹനുമപ്പയും ചേർന്ന് വീടിന്റെ പിൻഭാഗത്ത് രഹസ്യമായി കഞ്ചാവ് കൃഷി നടത്തുകയായിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പോലീസ് നടത്തിയ പരിശോധനയിൽ തോട്ടത്തിൽ നിന്ന് 22 പച്ച കഞ്ചാവ് ചെടികൾ കണ്ടെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts