ഫുട്പാത്തിലൂടെ പോകുകയയായിരുന്ന കാൽനടയാത്രക്കാരെ കാർ ഇടിച്ചു; യുവതി മരിച്ചു, നാല് പേർക്ക് പരിക്ക്

ബെംഗളുരു: മംഗലാപുരത്ത് ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന അഞ്ച് യുവതികളെ കാർ ഇടിച്ചു.

സംഭവത്തിൽ ഒരു യുവതി മരിച്ചു. സൂറത്കൽ കാന ബാല സ്വദേശി രൂപശ്രീ (23)യാണ് മരിച്ചത്. സ്വാതി, ഹിറ്റ്‌നവി, കൃതിക, യതിക എന്നിവർക്ക് പരിക്കേറ്റു.

വൈകിട്ട് നാലോടെ മംഗളൂരു കോർപ്പറേഷൻ നീന്തൽക്കുളത്തിന് സമീപം അഞ്ച് യുവതികൾ നടന്നുവരികയായിരുന്നു.

ജ്വല്ലറിക്ക് സമീപത്തെ ഫുട്പാത്തിലൂടെ സഞ്ചരിക്കുകയായിരുന്ന എസ്.എൽ.ഷേട്ടിനെ പിന്നിൽ നിന്ന് ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

കമലേഷ് ബലദേവ് ആണ് മന്നഗുഡ്ഡ ജങ്ഷനിൽ നിന്ന് ലേഡിഹില്ലിലേക്ക് പോവുകയായിരുന്ന അപകടത്തിന് ഇടയാക്കിയ ഹോണ്ട ഇയോൺ കാർ ഓടിച്ചിരുന്നത് .

അശ്രദ്ധമായ ഡ്രൈവിംഗ് കാരണം ഫുട്പാത്തിലൂടെ  ഇയാൾ കാർ ഓടിച്ച് കയറ്റുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാൾ ഭയന്ന് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ഹോണ്ട ഷോറൂമിന് മുന്നിൽ കാർ നിർത്തി വീട്ടിലെത്തി പിതാവിനൊപ്പം വെസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എത്തി.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

പ്രതിക്കെതിരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts