ഐ.എം.എ. ജൂവലറി തട്ടിപ്പിനുപിന്നാലെ നഗരത്തിൽ കോടികളുടെ മറ്റൊരു നിക്ഷേപത്തട്ടിപ്പ്!!

ബെംഗളൂരു: നഗരത്തിൽ ഐ.എം.എ. ജൂവലറി തട്ടിപ്പിനുപിന്നാലെ കോടികളുടെ മറ്റൊരു നിക്ഷേപത്തട്ടിപ്പുകൂടി പുറത്തായി. നഗരത്തിലെ കാൻവ സൗഹാർദ സഹകരണസൊസൈറ്റി ലിമിറ്റഡിന്റെ പേരിലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.

സൊസൈറ്റി എം.ഡി. നഞ്ചുണ്ടയ്യ, സി.ഇ.ഒ. പ്രക്താത്, ഭാര്യ പൂജ എന്നിവരെപ്പറ്റി യാതൊരു വിവരവുമില്ലെന്നാരോപിച്ച് വ്യാഴാഴ്ച നിക്ഷേപകർ സൊസൈറ്റിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ജീവനക്കാരോട് തട്ടിക്കയറാൻശ്രമിച്ച പ്രതിഷേധക്കാരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

നിക്ഷേപിച്ച പണം തിരികെലഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 12,000-ത്തോളംപേരാണ് സൊസൈറ്റിയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കോടികളുടെ നിക്ഷേപമുള്ള സൊസൈറ്റിയാണിതെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ബസവേശ്വരനഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts