കെജിഎഫ് -2 കാണുന്നതിനിടെ തർക്കം തിയേറ്ററിൽ വെടിവെപ്പ്

ബെംഗളൂരു: കര്‍ണാടകയിലെ തിയേറ്ററില്‍ കെ.ജി.എഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തര്‍ക്കം മൂലമുണ്ടായ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

ഹവേരി ജില്ലയിലാണ് സംഭവം. അക്രമിയുടെ വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ അപ്പോൾ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമി ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് വസന്തകുമാര്‍ സിനിമയ്ക്ക് എത്തിയത്. മുന്നിലെ സീറ്റിലേക്ക് ഇയാള്‍ കാല്‍ വച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. മുന്നിലിരുന്നയാള്‍ വസന്തകുമാറിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം പുറത്തേയ്ക്ക് പോയ യുവാവ് തിരികെയെത്തിയത് കൈത്തോക്കുമായാണ്. ഇയാള്‍ വസന്തകുമാറിനുനേരെ വെടിവയ്ക്കുകയായിരുന്നു. മൂന്നു തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണയും വസന്തകുമാറിന് വെടിയേറ്റു.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

അതേസമയം, വെടിയൊച്ച കേട്ടതിനു പിന്നാലെ തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. പോലീസ് സ്ഥലത്തെത്തുകയും വയറ്റില്‍ പരിക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇയാള്‍ അപകടനില തരണം ചെയ്തതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി ഹവേരി എസ്.പി ഹനുമന്തരായ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
[masterslider id="10"]

Related posts