സി.എന്‍.ജി.ബസുകള്‍ എന്തുകൊണ്ട് വൈകുന്നു?വിശദീകരണം തേടി ഗതാഗതവകുപ്പ്

ബെംഗളൂരു : സിഎൻജി ഇന്ധനമായുള്ള ബസുകൾ നിരത്തിലിറക്കാൻ കാലതാമസം വരുത്തുന്നതിൽ ബിഎംടിസിയോടു ഗതാഗതവകുപ്പ് വിശദീകരണം തേടി. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ആദ്യം സിഎൻജി ബസുകൾ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ബിഎംടിസിക്കു നിർദേശം നൽകിയിരുന്നെങ്കിലും ഇതു പാലിക്കാത്ത സാഹചര്യത്തിലാണു വിശദീകരണം തേടിയത്.

ഡീസൽ ബസുകളെ അപേക്ഷിച്ച് സിഎൻജി ഇന്ധനമാക്കുന്നതിനു വരുന്ന അധിക സാമ്പത്തിക ബാധ്യതയാണു ബിഎംടിസിയെ പിന്നോട്ടടിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ബിഎംടിസി ഡിപ്പോകളിൽ സിഎൻജി ഇന്ധന പമ്പുകൾ ആരംഭിക്കാൻ താൽപര്യം അറിയിച്ചിരുന്നു. ഡീസൽ ബസുകളേക്കാൾ പുക മലിനീകരണം കുറഞ്ഞ സിഎൻജി ബസുകൾ വ്യാപകമാക്കിയാൽ നഗരം നേരിടുന്ന വായു മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts