നായർ സേവാ സംഘ് യശ്വന്ത്പുര കരയോഗം വാർഷികം

ബെംഗളൂരു ∙ നായർ സേവാ സംഘ് കർണാടക യശ്വന്ത്പുര കരയോഗം വാർഷികയോഗത്തിൽ പ്രസിഡന്റ് ധനേഷ്കുമാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ആർ. വിജയൻനായർ, ബിനോയ് എസ്. നായർ, മുരളി മോഹൻ നമ്പ്യാർ, ജിതേന്ദ്ര സി. നായർ, പി.എം. ശശീന്ദ്രൻ, പി.കെ. നായർ എന്നിവർ നേതൃത്വം നൽകി.

Read More

സി.എന്‍.ജി.ബസുകള്‍ എന്തുകൊണ്ട് വൈകുന്നു?വിശദീകരണം തേടി ഗതാഗതവകുപ്പ്

ബെംഗളൂരു : സിഎൻജി ഇന്ധനമായുള്ള ബസുകൾ നിരത്തിലിറക്കാൻ കാലതാമസം വരുത്തുന്നതിൽ ബിഎംടിസിയോടു ഗതാഗതവകുപ്പ് വിശദീകരണം തേടി. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ആദ്യം സിഎൻജി ബസുകൾ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ബിഎംടിസിക്കു നിർദേശം നൽകിയിരുന്നെങ്കിലും ഇതു പാലിക്കാത്ത സാഹചര്യത്തിലാണു വിശദീകരണം തേടിയത്. ഡീസൽ ബസുകളെ അപേക്ഷിച്ച് സിഎൻജി ഇന്ധനമാക്കുന്നതിനു വരുന്ന അധിക സാമ്പത്തിക ബാധ്യതയാണു ബിഎംടിസിയെ പിന്നോട്ടടിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ബിഎംടിസി ഡിപ്പോകളിൽ സിഎൻജി ഇന്ധന പമ്പുകൾ ആരംഭിക്കാൻ താൽപര്യം അറിയിച്ചിരുന്നു. ഡീസൽ ബസുകളേക്കാൾ പുക മലിനീകരണം കുറഞ്ഞ സിഎൻജി ബസുകൾ…

Read More

ആഹാരശീലത്തിൽ ധാന്യവിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിൽ കർണാടക മുൻപന്തിയിൽ;കൊഴുപ്പേറിയ മാംസ വിഭവങ്ങൾ കൂടുതലായി കഴിക്കുന്ന മലയാളികളുടെ ആരോഗ്യത്തെ ജീവിതശൈലീ രോഗങ്ങൾ കൂടുതലായി ബാധിക്കുന്നതായും പഠനം.

ബെംഗളൂരു∙ ആഹാരശീലത്തിൽ ധാന്യവിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിൽ കർണാടക മുൻപന്തിയിൽ. നാഷനൽ ന്യൂട്രീഷ്യൻ മോനിറ്ററിങ് ബ്യൂറോ നടത്തിയ പഠനത്തിൽ ദേശീയതലത്തിൽ മൂന്നാംസ്ഥാനമാണ് കർണാടകയ്ക്ക്. 16 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ മഹാരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ധാന്യങ്ങൾ കഴിക്കുന്നതിൽ പിൻനിരയിലുള്ളത് കേരളവും ബിഹാറും അസമുമാണ്. ഇലക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവ കഴിക്കുന്ന കാര്യത്തിലും കന്നഡിഗർ പിശുക്ക് കാണിക്കുന്നില്ല. ഇലക്കറികളും മറ്റുപച്ചക്കറികളും കഴിക്കുന്നതിൽ മലയാളികൾ മടി കാണിക്കുന്നുണ്ട്. കൊഴുപ്പേറിയ മാംസ വിഭവങ്ങൾ കൂടുതലായി കഴിക്കുന്നുമുണ്ട്. ജീവിതശൈലീ രോഗങ്ങൾ മലയാളികളുടെ ആരോഗ്യത്തെ കൂടുതലായി ബാധിക്കുന്നതായും…

Read More
Click Here to Follow Us