കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു.

ആലന്ദിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ രാധാകൃഷ്ണയാണ് അറസ്റ്റിലായത്.

ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡിനുവേണ്ടിയായിരുന്നു രാധാകൃഷ്ണ കൈക്കൂലിവാങ്ങിയതെന്ന് പോലീസ് പറഞ്ഞു.

പെൻഷൻ വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച അധ്യാപികയിൽ നിന്ന് ഹനുമന്ത് റാത്തോഡ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ഇതേത്തുടർന്ന് കഴിഞ്ഞദിവസം ഇടനിലക്കാരനും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരനുമായ രാധാകൃഷ്ണയെ അധ്യാപികയുടെ ഭർത്താവ് യശ്വന്ത് ബിരാദറിന്റെ കൈയിൽനിന്ന് കൈക്കൂലിപ്പണം വാങ്ങുന്നതിനിടെ ലോകായുക്ത പിടികൂടുകയായിരുന്നു.

ജീവനക്കാരനെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് ഹനുമന്ത് റാത്തോഡ് രക്ഷപ്പെട്ടു.

ലോകായുക്ത എസ്.പി. ആന്റണി, ഡി.വൈ.എസ്.പി. ഗീത, രാജശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts